
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ ക്ഷണിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ശ്രീനഗറില്‍ മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30ന് നടക്കുന്ന സമാപന സമ്മേളനത്തിലേക്ക് ഇടത് പാര്‍ട്ടികള്‍ അടക്കം 21 പാര്‍ട്ടികളെയാണ് ഖാര്‍ഗെ ക്ഷണിച്ചിരിക്കുന്നത്. പരിപാടിയില്‍ ഈ പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുക്കുന്നത് യാത്രയുടെ ലക്ഷ്യം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുമെന്ന് നേതാക്കള്‍ക്ക് അയച്ച കത്തില്‍ ഖാര്‍ഗെ പറഞ്ഞു.
യാത്രയുടെ തുടക്കം മുതല്‍ തന്നെ കോണ്‍ഗ്രസ് സമാന ചിന്താഗതിയുള്ള പാര്‍ട്ടികളുടെ സഹകരണം ക്ഷണിച്ചിരുന്നെന്നും ഖാര്‍ഗെ കത്തില്‍ പറഞ്ഞു.
സിപിഎം, സിപിഐ, ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, ജെഡിയു, ശിവസേന, ടിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ്, എസ്പി, ബിഎസ്പി, ജെഎംഎം, ആര്‍ജെഡി, ആര്‍എല്‍എസ്പി, പിഡിപി, എന്‍സിപി, എംഡിഎംകെ, വിസികെ, മുസ്ലിം ലീഗ്, കെഎസ്എം, എച്ച്എഎം, ആര്‍എസ്പി എന്നീ പാര്‍ട്ടികളെയാണ് കോണ്‍ഗ്രസ് ക്ഷണിച്ചിരിക്കുന്നത്. അതേസമയം, അരവിന്ദ് കെജരിവാളിന്റെ എഎപി,
മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ജെഡിഎസ്, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ ടിആര്‍എസ് എന്നിവയെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല. 2022 ഡിസംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നാണ് രാഹുല്‍ യാത്ര ആരംഭിച്ചത്. 3,5700 കിലോമീറ്റര്‍ സഞ്ചരിച്ചാണ് കശ്മീരില്‍ യാത്ര അവസാനിക്കുന്നത്.
The post <br>‘ഒരുമിച്ച് നില്ക്കാം’; ഭാരത് ജോഡോ യാത്രയുടെ സമാപനത്തിലേക്ക് 21 പാര്‍ട്ടികളെ ക്ഷണിച്ച് കോണ്‍ഗ്രസ് appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]