
കൊച്ചി: കൊച്ചിയില്‍ തീ തുപ്പുന്ന ബൈക്കുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിന്റെ ലൈസൻസും വാഹന രജിസ്ട്രേഷനും 6 മാസത്തേക്ക് സസ്പെൻഡ് ചെയ്തു. കൊച്ചി നഗരത്തിലൂടെ തീ തുപ്പുന്ന ബൈക്ക് ഓടിച്ച തിരുവനന്തപുരം സ്വദേശി കിരണിനെതിരെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി എടുത്തത്.
തിരുവനന്തപുരം സ്വദേശിയായ യുവാവ് ഇടപ്പള്ളി കളമശേരി റോഡില്‍ പുകക്കുഴലില്‍ നിന്ന് തീ ഉയരുന്ന ബൈക്കില്‍ യാത്ര ചെയ്തതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞയാഴ്ചയാണ് പുറത്തുവന്നത്. പിന്നാലെ വന്ന കാർ യാത്രക്കാരനായ കൊച്ചി സ്വദേശിയാണ് ദൃശ്യങ്ങൾ പകർത്തിയത്. ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ വാഹനം തിരിച്ചറിഞ്ഞ മോട്ടോര്‍ വാഹന വകുപ്പ് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. തിരുവനന്തപുരം സ്വദേശിയായ യുവാവ് ചെന്നൈയില്‍ വിദ്യാര്‍ത്ഥിയാണ്.
യുവാവിന്റെ പിതാവിന്റെ പേരിലാണ് വാഹനത്തിന്റെ രജിസ്ട്രേഷന്. അതിനാല്‍ യുവാവിന്റെ പിതാവിനോടും ഹാജരാകാന്‍ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. അപകടം ക്ഷണിച്ച് വരുത്തുന്നതാണ് ഇത്തരത്തിലുള്ള യാത്രകളെന്നും നടപടികൾ സ്വീകരിക്കുമെന്നും മോട്ടോർ വാഹനവകുപ്പ് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
Last Updated Jul 11, 2024, 12:53 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]