കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സ്കൂൾ ഉച്ചഭക്ഷണത്തിൽ പാമ്പിനെ കണ്ടെത്തി. ബിർഭും ജില്ലയിലെ മണ്ഡൽപൂർ പ്രൈമറി സ്കൂളിലാണ് സംഭവം.
ഉച്ചഭക്ഷണം കഴിച്ച 30 ഓളം വിദ്യാർത്ഥികളെ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പയർ നിറച്ച പാത്രങ്ങളിലൊന്നിൽ പാമ്പിനെ കണ്ടെത്തിയതായി ഭക്ഷണം തയ്യാറാക്കിയ സ്കൂൾ ജീവനക്കാരനും പറഞ്ഞു.
ഛർദ്ദിക്കാൻ തുടങ്ങിയതോടെ കുട്ടികളെ റാംപൂർഹട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വന്നുവെന്നും, അദ്ദേഹം വ്യക്തമാക്കി. ഇതോടെ എല്ലാ വിദ്യാര്‍ത്ഥികളെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഒരു കുട്ടിയൊഴികെ എല്ലാവരും ആശുപത്രി വിട്ടു. ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ നില മെച്ചപ്പട്ടിട്ടുണ്ടെന്ന് സ്കൂൾ കൗൺസിൽ ചെയർമാൻ പി നായക് പറഞ്ഞു.
എന്നാൽ ഉച്ചഭക്ഷണം കഴിച്ച് കുട്ടികൾക്ക് തുടർച്ചയായി രോഗം വരുന്നതായി നിരവധി ഗ്രാമങ്ങളിൽ നിന്ന് പരാതി ലഭിച്ചിട്ടുണ്ടെന്ന് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ദിപാഞ്ജൻ ജന മാധ്യമങ്ങളോട് പറഞ്ഞു. The post ബംഗാളിൽ സ്കൂൾ ഉച്ചഭക്ഷണത്തിൽ പാമ്പ്; കുട്ടികൾ ചികിത്സയിൽ appeared first on Navakerala News.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

