
‘മുറിവ്’ എന്ന ഗാനത്തിന്റെ പേരില്‍ സൈബറാക്രമണം നേരിടുന്ന ഗായിക ഗൗരി ലക്ഷ്മിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യസഭാ എം.പിയും സിപിഎം നേതാവുമായ എ.എ.റഹീം. ഒരു സ്ത്രീ സ്വന്തം ദുരനുഭവങ്ങള്‍ പറയുമ്പോള്‍ തെറിവിളിക്കുന്ന കൂട്ടം അപകടരമാണെന്ന് എ.എ റഹീം കുറിച്ചു.
‘എന്റെ പേര് പെണ്ണ്.. എനിക്ക് വയസ്സ് എട്ട്’…
ഒരു സ്ത്രീ തന്റെ ജീവതത്തിലുണ്ടായ ദുരനുഭവങ്ങളാണ് താന്‍ തന്റെ പാട്ടിലൂടെ പറഞ്ഞത് എന്ന് പറഞ്ഞപ്പോള്‍ തെറി വിളിക്കുന്ന ഒരു കൂട്ടം അപകടകരമാണ്.
ഗായിക ഗൗരി ലക്ഷ്മി തന്റെ ജീവിതത്തില്‍ നേരിട്ട ദുരനുഭവങ്ങള്‍ ‘മുറിവ്’ എന്ന തന്റെ പാട്ടിലൂടെ പാടിയതിനെതിരെയുള്ള സൈബര്‍ ആക്രമണം അപലപനീയമാണ്.
ഗൗരിക്ക് ഐക്യദാര്‍ഢ്യം..!
കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പലവിധ ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയിരിക്കുകയാണ് ‘മുറിവ്. ഗാനം ശ്രദ്ധിക്കപ്പെട്ടതോടെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് ഗാനവും ഗായികയും നേരിട്ടുകൊണ്ടിരിക്കുന്നത്. ‘എന്റെ പേര് പെണ്ണ്’ എന്നുതുടങ്ങുന്ന പാട്ടിലെ വരികളും സംഗീതവുമാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് കാരണം. തുടര്‍ന്ന് ഈ വിഷയത്തില്‍ ഗായിക തന്നെ പ്രതികരണവുമായി രംഗത്തെത്തി.
മുറിവ് എന്ന ഗാനത്തില്‍ പറയുന്നത് തന്റെ ജീവിതത്തില്‍ നടന്ന കാര്യമാണെന്ന് ഗൗരി ലക്ഷ്മി അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ആ ഗാനത്തില്‍ എട്ടാം വയസിലും പതിമൂന്നാം വയസിലും ഇരുപത്തിരണ്ടാം വയസിലും നടന്നതായി പറയുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ അനുഭവിച്ചതാണ്. താന്‍ അനുഭവിച്ചത് മാത്രമേ അതില്‍ എഴുതിയിട്ടുള്ളൂ, അല്ലാതെ സങ്കല്പിച്ചുണ്ടാക്കിയതല്ല. എട്ടാം വയസില്‍ സംഭവിച്ച കാര്യത്തേക്കുറിച്ച് പറയുകയാണെങ്കില്‍ അന്ന് ധരിച്ച വസ്ത്രം ഏതാണെന്നുപോലും ഓര്‍മയുണ്ടെന്നും ഗൗരി ലക്ഷ്മി പറഞ്ഞു.
വൈക്കത്തുനിന്ന് തൃപ്പൂണിത്തുറ ഹില്‍പാലസിലേക്കാണ് പോകുന്നത്. ബസില്‍ നല്ല തിരക്കുണ്ട്. അമ്മ എന്നെ സുരക്ഷിതയായി ഒരു സീറ്റിലേക്ക് കയറ്റി ഇരുത്തിയതായിരുന്നു. എന്റെ തൊട്ടു പുറകില്‍ ഉള്ള വ്യക്തി എന്റെ അച്ഛനെക്കാള്‍ പ്രായമുള്ള ആളാണ്. എന്റെ ടോപ്പ് പൊക്കി അയാളുടെ കൈ അകത്തേക്ക് പോകുന്നത് എനിക്ക് മനസിലായി. ജീവിതത്തില്‍ ആദ്യമായിരുന്നു അങ്ങനെയൊരനുഭവം. ഞാന്‍ അയാളുടെ കൈ തട്ടിമാറ്റി എനിക്ക് അമ്മയുടെ അടുത്ത് പോകണം എന്ന് പറഞ്ഞ് മുന്നോട്ട് പോയി. ഇത് പ്രശ്നം പിടിച്ച പരിപാടിയാണ് എന്ന് എനിക്ക് മനസിലായിരുന്നു. ഗായിക വ്യക്തമാക്കി
13-ാം വയസില്‍ ബന്ധുവീട്ടില്‍പ്പോയ കാര്യവും പാട്ടില്‍ പറയുന്നുണ്ട്. അതും എന്റെ അനുഭവമാണ്. അവധിക്കാലത്ത് സ്ഥിരം പോകുന്ന വീടായിരുന്നു. അയാളുടെ പെരുമാറ്റത്തില്‍ മാറ്റം വന്നുതുടങ്ങിയതോടെ താന്‍ ആ വീട്ടില്‍ പോകാതെയായെന്നും ഗൗരി ലക്ഷ്മി പറഞ്ഞു. ഒരു വര്‍ഷം മുന്പിറങ്ങിയ ഗാനമാണ് ഇപ്പോള്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]