
മനാമ: ബഹ്റൈനില്‍ ആശൂറയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ നടക്കുന്നതിനാല്‍ രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചു. ജൂലൈ 16, 17 (ചൊവ്വ, ബുധന്‍) ദിവസങ്ങളിലാണ് പൊതു അവധി പ്രഖ്യാപിച്ചത്.
ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയാണ് ആശൂറ അവധി സംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചത്. ജൂലൈ 16, 17 തീയതികളിൽ മന്ത്രാലയങ്ങൾക്കും പൊതുസ്ഥാപനങ്ങൾക്കും അവധിയായിരിക്കും. ഹിജ്റ വർഷത്തിലെ ആദ്യമാസമായ മുഹറത്തിലെ പത്താം ദിവസമാണ് ആശൂറ എന്ന് പേരിൽ അറിയപ്പെടുന്നത്.
Read Also –
ബഹ്റൈനില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍
മനാമ: ബഹ്റൈനില്‍ ഉച്ചവിശ്രമ നിയമം ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍. ചൂട് കൂടുന്ന സാഹചര്യത്തില്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനാണ് തീരുമാനം. ഉച്ച മുതല്‍ വൈകുന്നേരം നാലു മണി വരെയാണ് പുറംജോലികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുക.
സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന രീതിയില്‍ പുറംജോലികള്‍ ചെയ്യുന്നവര്‍ രണ്ടു മാസക്കാലം, ഉച്ചക്ക് 12 മുതല്‍ നാലു മണിവരെ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കണം. ജൂലൈ ഒന്നു മുതല്‍ ഓഗസ്റ്റ് 31 വരെയാണ് നിയന്ത്രണമുള്ളത്. ചൂട് ഉയരുന്ന ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ പുറത്ത് സൈറ്റുകളില്‍ ഉച്ചക്ക് 12 മുതല്‍ നാലുമണിവരെ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാന്‍ പാടില്ലെന്നതാണ് മന്ത്രാലയത്തിന്റെ ഉത്തരവ്. കൂടുതല്‍ ഉദ്യോഗസ്ഥരെ പരിശോധനക്കായി മന്ത്രാലയം നിയമിക്കും.
ഉച്ചവിശ്രമ നിയമം ലംഘിച്ചാല്‍ 2012 ലെ നിയമം 36 ലെ ആർട്ടിക്കിൾ (192) അനുശാസിക്കുന്ന പ്രകാരം മൂന്ന് മാസം വരെ തടവും കൂടാതെ/അല്ലെങ്കിൽ BD500 മുതൽ BD1000 വരെ പിഴയും ഉൾപ്പെടെയുള്ള ശിക്ഷ ചുമത്താനുള്ള നിയമവും ആർട്ടിക്കിളിൽ ഉണ്ട്.
Last Updated Jul 10, 2024, 3:54 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]