
ചാരുംമൂട്: കെപി റോഡിൽ കരിമുളയ്ക്കലുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടറിൽ ഭർത്താവിനൊപ്പം സഞ്ചരിച്ചിരുന്ന വീട്ടമ്മ മരിച്ചു. നൂറനാട് പടനിലം നടുവിലേമുറി ജലാലയത്തിൽ ജലാധരന്റെ ഭാര്യ ചന്ദ്രിക (58) യാണ് മരിച്ചത്. ഭർത്താവ് ജലാധരനും അപകടത്തിൽ പരിക്കേറ്റു. ഇന്നലെ വൈകിട്ട് 5-30 ഓടെയായിരുന്നു സംഭവം. സ്കൂട്ടറും ടോറസ് ലോറിയും തമ്മിലിടിച്ചായിരുന്നു അപകടം.
റോഡിലുണ്ടായിരുന്ന കുഴിയാണ് അപകടത്തിന് കാരണമായതെന്ന് പറയുന്നു.ജലാധരന് നിസാര പരിക്കുകളാണുള്ളത്. ചന്ദ്രികയുടെ മൃതദേഹം കറ്റാനത്തുള്ള സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മക്കൾ: ജയപ്രഭ, ലക്ഷ്മി. മരുമക്കൾ: രാജേഷ് അമർനാഥ്.
Last Updated Jul 9, 2024, 4:43 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]