
‘വാരിസ്’ ചിത്രത്തിന്റെ റിലീസ് ആഘോഷമാക്കി വിജയ് ആരാധകര്‍. എന്നാല്‍ ക്ലീഷേ കഥ തന്നെ എന്നാണ് സിനിമയെ കുറിച്ച് പ്രേക്ഷകര്‍ പറയുന്നത്. കോപ്റേറ്റ് മുതലാളി ആയ അച്ഛന്റെ ബിസിനസില്‍ താല്പര്യം ഇല്ലാത്ത മകന് പിന്നീട് അത് ഏറ്റെടുക്കുന്നതും അതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് വാരിസ് പറയുന്നത്.
”എല്ലാ പടത്തിലും ഉള്ള am waiting ഇതിലും ഉണ്ട്. നടനെ ഇങ്ങോട് പ്രേമിക്കുന്ന നായിക. പാസം (അമ്മ, അപ്പ, തമ്പി, പെങ്ങള് ഇല്ല). ഒരു ആവ്റേജ് മൂവി ആണെങ്കിലും ക്ലാഷ് വിന്നര്‍ ആയിരിക്കും വാരിസ്” സോഷ്യല്‍ മീഡിയയില്‍ എത്തിയ ഒരു പ്രതികരണം. ”മാറ്റത്തിന്റെ വഴിയില്‍ അണ്ണന് നാട്ടുകാരെ രക്ഷിക്കുന്ന സ്ഥിരം പരിപാടി മാറ്റിപ്പിടിച്ച് അണ്ണന് ഫാമിലിലോട്ട് കയറിട്ടുണ്ട്. 2023ല്‍ അണ്ണനും മാറ്റം” എന്നാണ് മറ്റൊരു പ്രതികരണം.
”എങ്ക പാത്താലും പാസം, കണ്ട് മടുത്ത സ്റ്റോറി, സീരിയല്‍ ലെവല്‍ മേക്കിംഗ്, വൈകുണ്ടപുരം ചില സീന്‍സ് ആവര്‍ത്തിക്കാന്‍ നോക്കി വെടിപ്പായി 3ജി, ഇതിലും ഭേദം വെറിത്തനം ആയിരുന്നു നല്ലത്. വിജയ് ആയത് കൊണ്ട് പടം 200 കോടി അടിക്കും” എന്നാണ് മറ്റൊരു കമന്റ്.
എന്നാല്‍ ചിത്രത്തിലെ ബിജിഎമ്മും മ്യൂസിക്കും പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്. നല്ല ഫാമിലി എന്റര്ടെയ്നര് ആണെന്നും ചില പ്രേക്ഷകര്‍ പ്രതികരിക്കുന്നുണ്ട്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായികയായി എത്തിയത്.
പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാര്, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. കേരളത്തില്‍ ഒരുപാട് ആരാധകരുള്ള താരമാണ് വിജയ്. അതിനാല്‍ 400 അധികം സ്ക്രീനുകളിലായാണ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്തത്.
The post ‘അണ്ണന് മാറ്റത്തിന്റെ വഴിയില്‍..’; വാരിസ്, പ്രേക്ഷക പ്രതികരണം appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]