

മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ മര്‍ദ്ദിച്ച അപസ്മാര രോഗിയായ 38 കാരൻ തോട്ടില്‍ മരിച്ച നിലയില്‍
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മർദ്ദനമേറ്റ രോഗി മണ്ണാമൂല പാലത്തിന് സമീപംതോട്ടില് മരിച്ച നിലയില്‍.പേരൂർക്കട മണ്ണാമൂല എം.ആർ.എ64 മണി ഭവനില്‍ ബാലകൃഷ്ണന്റെ മകൻ ശ്രീകുമാറാണ് (38) മരിച്ചത്.
ഇന്നലെ രാവിലെ 10നാണ് ശ്രീകുമാറിനെ കണ്ടെത്തിയത്. സുഹൃത്തായ മനോജിന്റെ മരണവീട്ടിലെ ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചുവരുംവഴി തോട്ടിലേക്ക് വീണതാകാമെന്നാണ് പൊലീസിന്റെ നിഗമനം. അപസ്മാര രോഗിയായിരുന്നു ശ്രീകുമാർ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ജൂണ്‍ ആറിനാണ് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ ബഹളമുണ്ടാക്കിയെന്ന് ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാർ ശ്രീകുമാറിനെ മർദ്ദിച്ചത്. ചികിത്സയ്ക്കെത്തിയതായിരുന്നു ഇയാള്‍.
സെക്യൂരിറ്റി ജീവനക്കാരനായ ജുനൈദാണ് ശ്രീകുമാറിനെ മർദ്ദിച്ചത്. ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. ഈ വിഷയത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രി അന്ന് ഉത്തരവിട്ടിരുന്നു.ജുനൈദിനെ അന്ന് സസ്പെൻഡും ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]