
പല നഗരങ്ങളിലും ഓട്ടോയിൽ യാത്ര ചെയ്യുന്നത് വലിയ പ്രയാസമാണ്. മീറ്ററിടില്ല. മീറ്ററിട്ടാലും അതിൽ കാണിക്കുന്ന തുക കൊടുത്താൽ ശരിയാകില്ല. ബാക്കി പൈസ തരില്ല തുടങ്ങി പ്രശ്നങ്ങളുണ്ടാക്കുന്ന ചിലരെങ്കിലും എല്ലാ നഗരത്തിലും കാണും. എന്നാൽ, അത് മാത്രമല്ല. ഇപ്പോൾ ചില ടാക്സി ഡ്രൈവർമാർ പുതിയ ചില തന്ത്രങ്ങളുമായി ഇറങ്ങിയിട്ടുണ്ട് എന്നാണ് ഒരു റെഡ്ഡിറ്റ് യൂസർ പറയുന്നത്.
ഇത്തരം ഓട്ടോക്കാരെ സൂക്ഷിക്കണം എന്നും ഇയാൾ പറയുന്നുണ്ട്. വൈകാരികമായി ആളുകളെ പറ്റിക്കുന്നതിനെ കുറിച്ചാണ് ഇവിടെ മുന്നറിയിപ്പ് നൽകുന്നത്. ബംഗളൂരുവിൽ നിന്നുള്ളയാളാണ് തന്റെ അനുഭവം റെഡ്ഡിറ്റിൽ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് സെന്റിമെന്റലായിട്ടുള്ള കള്ളക്കഥ പറഞ്ഞുകൊണ്ട്, സഹതാപത്തിന്റെ പേരിൽ ആളുകളിൽ നിന്നും കിട്ടുന്ന പണം വാങ്ങിയെടുക്കുന്നവരെ കുറിച്ചാണ്.
തന്റെ അനുഭവമാണ് ഇയാൾ പോസ്റ്റിൽ വിവരിക്കുന്നത്. ”കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ നാല് തവണ തനിക്ക് ഈ അനുഭവം ഉണ്ടായി. നമ്മൾ ഒരു ഓട്ടോ പിടിക്കുന്നു. അതിൽ കയറിയ ഉടനെ ഓട്ടോ ഡ്രൈവർ കരയാനും തന്റെ സങ്കടകഥ പറയാനും തുടങ്ങുന്നു. ‘എന്റെ ഭാര്യ ആശുപത്രിയിലാണ്. ചികിത്സിക്കാൻ പണമില്ല’, ‘എന്റെ ഭാര്യ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി അവരെ വളർത്താൻ പണമില്ല’, ‘എന്റെ അമ്മ ആശുപത്രിയിൽ മരിച്ചുകൊണ്ടിരിക്കുകയാണ് അവരെ ചികിത്സിക്കാൻ പണമില്ല’ ഇങ്ങനെ പോകുമത്” എന്നാണ് റെഡ്ഡിറ്റ് യൂസർ പറയുന്നത്.
ആദ്യം സഹതാപം തോന്നി കുറച്ച് പൈസയും നൽകി. എന്നാൽ, നഗരത്തിന്റെ പല ഭാഗത്ത് നിന്നും പല ഓട്ടോ ഡ്രൈവർമാരിൽ നിന്നുമായി സമാനമായ പല കഥകളും തുടരെ കേട്ടപ്പോൾ ഇത് തട്ടിപ്പാണ് എന്ന് മനസിലായി എന്നും ഇയാൾ പറയുന്നു. @smart_zombie2 എന്ന യൂസറാണ് പോസ്റ്റ് ഷെയര് ചെയ്തിരിക്കുന്നത്.
നിരവധിപ്പേരാണ് പോസ്റ്റിനോടുള്ള പ്രതികരണത്തിൽ തങ്ങൾക്കുണ്ടായ അനുഭവവും വിവരിച്ചിരിക്കുന്നത്. ‘യഥാർത്ഥത്തിൽ സഹായം വേണ്ടവരുണ്ടാവും. അവരെ സഹായിക്കാനുള്ള വിശ്വാസം കൂടി ഇത്തരക്കാർ തകർക്കുകയാണ്’ എന്നാണ് ഒരാൾ കുറിച്ചത്. മറ്റൊരാൾ പറഞ്ഞത്, ‘ഇരട്ടക്കുട്ടികളുടെ ചിത്രം പോലും കാണിക്കുന്നവരുണ്ട്. എന്നാൽ മിക്കവാറും പേരും ഒരേ കുട്ടികളുടെ ചിത്രങ്ങൾ തന്നെയാണ് കാണിക്കുന്നത്. ഒരു തട്ടിപ്പ് പോലും ശരിക്ക് കാണിക്കാൻ ഇവർക്ക് അറിയില്ല’ എന്നാണ്.
അതേസമയം, സത്യസന്ധമായി ജീവിക്കുന്ന നല്ല ആളുകളെ പോലും ഇത്തരക്കാർ പറയിപ്പിക്കും എന്ന് പറഞ്ഞവരും ഉണ്ട്.
Last Updated Jul 8, 2024, 3:57 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]