
സ്കൂൾ വിട്ട് വീട്ടിലേയ്ക്ക് മടങ്ങും വഴി തെരുവുനായ ആക്രമണം ; പാമ്പാടിയിൽ 10 വയസ്സുകാരിയ്ക്ക് കടിയേറ്റു ; കുട്ടി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ
സ്വന്തം ലേഖകൻ
പാമ്പാടി : പാമ്പാടിയിൽ 10 വയസ്സുകാരിയെ തെരുവുനായ കടിച്ചു. ഇന്ന് വൈകുന്നേരം 4 മണിയോട് കൂടിയായിരുന്നു സംഭവം. കാളച്ചന്ത പെട്രോൾ പമ്പിന് സമീപമുള്ള റോഡിലൂടെ സ്കൂൾ വിട്ട് വീട്ടിലേയ്ക്ക് മടങ്ങും വഴിയാണ് 10 വയസ്സുകാരി ദിയയെ തെരുവുനായ അക്രമിച്ചത്.
തൊട്ടടുത്ത പറമ്പിൽ മരം വെട്ടിക്കൊണ്ട് ഇരുന്നവർ കുട്ടിയുടെ കരച്ചിൽ കേട്ട് ഓടി എത്തി നായയെ ഓടിച്ചു.
തുടർന്ന് പാമ്പാടി താലൂക്ക് ആശുപത്രിയിലും തുടർ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
തെരുവുനായ വിഷയത്തിൽ പാമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ പുറംതിരിഞ്ഞ സമീപനം കൊണ്ടാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. തെരുവ് നായ പ്രശ്നത്തിന് പരിഹാരം ഉത്തരാവാദപ്പെട്ടവരുടെ ഭാഗത്തു നിന്നു ഉണ്ടാവണമെന്ന് പൈതൃകം റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി പി.ജെ മോനിച്ചൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]