
ഒട്ടനവധി സിനിമകളാണ് മലയാളത്തിൽ റിലീസിന് കാത്തുനിൽക്കുന്നത്. മൂന്ന് ത്രീഡി സിനിമകൾ ഉൾപ്പടെയുള്ളവ ഉണ്ട്. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധനേടിയ സിനിമകളിൽ ഒന്നാണ് ബറോസ്. മോഹൻലാലിന്റെ സംവിധാനത്തിൽ എത്തുന്ന ആദ്യചിത്രം എന്ന പ്രത്യേകതയും ബറോസിന് ഉണ്ട്. അതുകൊണ്ട് തന്നെ ഹൈപ്പും ഏറെയാണ്. ഓണം റിലീസായാണ് ബറോസ് തിയറ്ററുകളിൽ എത്തുന്നത്.
ബറോസ് റിലീസ് ചെയ്യാൻ ഇനി അറുപത്തി അഞ്ച് ദിവസമാണ് ബാക്കി. പ്രിയ നടന്റെ സിനിമ കാണാൻ കാത്തിരിക്കുന്നവർ ഇക്കാര്യം സൂചിപ്പിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്ററുകൾ പങ്കിടുന്നുണ്ട്. സെപ്റ്റംബര്‍ 12നാണ് ബറോസ് തിയറ്ററുകളിൽ എത്തുക. വർഷങ്ങളായുള്ള അഭിനയജീവിതത്തിൽ നിന്നും ഉൾകൊണ്ടുള്ള പാഠങ്ങൾ എല്ലാം ഉപയോഗിച്ചാണ് മോഹൻലാൽ തന്റെ ആദ്യ സംവിധാന സംരംഭം പുറത്തിറക്കാൻ ഒരുങ്ങുന്നത്. മുണ്ടു മുറുക്കിയും മീശ പിരിച്ചും മാസ് ഡയലോഗുകളും കാഴ്ചവച്ച് സ്ക്രീനിൽ തിളങ്ങുന്ന മോഹൻലാൽ സംവിധായകന്റെ മേലങ്കി അണിയുമ്പോൾ എങ്ങനെ ഉണ്ടാകുമെന്നറിയാനുള്ള ആകാംക്ഷ ആരാധകരിൽ പ്രകടമാണ്.
അതേസമയം, ബറോസിനൊപ്പം മറ്റൊരു സിനിമ കൂടി റിലീസിന് ഒരുങ്ങുന്നുവെന്നാണ് വിവരം. ടൊവിനോ തോമസിന്റെ ബിഗ് ബജറ്റ്, ത്രീഡി ചിത്രം അജയന്റെ രണ്ടാം മോഷണം ആണ് ആ ചിത്രം. സെപ്റ്റംബർ 12ന് സിനിമ റിലീസ് ചെയ്യുമെന്നാണ് ട്വിറ്ററിലെ പ്രചരണം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. ഈ റിപ്പോർട്ടുകൾ പ്രകാരം ബറോസും അജയന്റെ രണ്ടാം മോഷണവും ഒരുമിച്ച് റിലീസ് ചെയ്യുക ആണെങ്കിൽ ഗംഭീര ക്ലാഷ് ആകും അന്നേദിവസം തിയറ്ററുകളിൽ നടക്കുക എന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. അജയന്റെ രണ്ടാം മോഷണവും ത്രീഡി ചിത്രമാണ്. കത്തനാര് ആണ് റിലീസിന് ഒരുങ്ങുന്ന മറ്റൊരു ത്രീഡി ചിത്രം. എന്നാല്‍ ഇതിന്റെ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്നതിനാല്‍ റിലീസ് വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.
Last Updated Jul 8, 2024, 11:54 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]