

പേജ് ഒന്ന് ആക്റ്റീവാക്കാമെന്ന് കരുതി ; താരം കമന്റ് ബോക്സ് ഓണാക്കി, വിമര്‍ശനങ്ങള്‍ക്ക് മറുപടിയും ; സുഹൃത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഗോപി സുന്ദര്‍
സ്വന്തം ലേഖകൻ
സോഷ്യല്‍ മീഡിയയില്‍ സുഹൃത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് സംഗീത സംവിധായകന് ഗോപി സുന്ദര്‍. രസകരമായ അടിക്കുറിപ്പിനൊപ്പം പങ്കുവച്ച ചിത്രം വൈറലാവുകയാണ്. പേജ് ഒന്ന് ആക്റ്റീവാക്കാമെന്ന് കരുതി എന്ന കുറിപ്പിലാണ് ഗോപി സുന്ദര്‍ ചിത്രം പോസ്റ്റ് ചെയ്തത്.
സാധാരണ കമന്റ് ബോക്സ് ഓഫ് ചെയ്താണ് താരം പോസ്റ്റുകള്‍ പങ്കുവെക്കാറുള്ളത്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി താരം കമന്റ് ബോക്സ് ഓണാക്കി. മാത്രമല്ല തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാനും താരം മറന്നില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പോസ്റ്റിനു താഴെ നിരവധി കമന്റുകളാണ് വരുന്നത്. എങ്ങനെ വേണമെങ്കിലും ജീവിക്കാം പക്ഷേ കുറെ പ്രായമാകുമ്പോള്‍ ഒരു വീഴ്ച മതി ആരും തിരിഞ്ഞ് നോക്കില്ല ചിലപ്പോള്‍ ഒരു തുള്ളി വെള്ളം ഇറ്റിച്ച് തരുവാന്‍- എന്നായിരുന്നു ഒരാളുടെ കമന്റ്. താന്‍ ഒരു ദ്വീപിലാണ് താമസിക്കുന്നതെന്നും അതുകൊണ്ട് വെള്ളത്തിന്റെ പ്രശ്നമുണ്ടാകില്ല എന്നുമായിരുന്നു ഗോപി സുന്ദറിന്റെ മറുപടി. ഇതിന്റെ ഇടയില്‍ ഒരു പാട്ടെങ്കിലും ഇറക്കാന്‍ ശ്രദ്ധിക്കണേ എന്ന് പറഞ്ഞവര്‍ക്ക് തന്റെ പുതിയ പാട്ടിന്റെ ലിങ്കും താരം അയച്ചു. ഗോപി സുന്ദറിനെ പിന്തുണച്ചും നിരവധി കമന്റുകള്‍ വരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]