
ലോകമെമ്പാടുമുള്ള, സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകരുടെ കൂട്ടായ്മയായ സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സര്‍വ്വീസ് ലെറ്റര്‍ ബോക്സ്ഡിന്റെ പട്ടികയില്‍ ഇടം നേടി അഞ്ച് മലയാള സിനിമകള്‍. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ്, ആനന്ദ് ഏകാര്‍ഷി സംവിധാനം ചെയ്ത ആട്ടം എന്നീ ചിത്രങ്ങളാണ് ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം നേടിയ മലയാള സിനിമകള്‍. മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന് സംവിധാനം ചെയ്ത ഭ്രമയുഗം 15-ാം സ്ഥാനത്താണ് ഇടം നേടിയത്. ഫഹദ് ഫാസിലെ നായകനാക്കി ജീത്തു മാധവന് സംവിധാനം ചെയ്ത നായകനായ ആവേശമാണ് 16-ാം സ്ഥാനത്ത്, ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലു 25ാം സ്ഥാനം നേടി.
ഈ വര്‍ഷം ചെയ്ത 25 സിനിമകളുടെ ലിസ്റ്റില്‍ ഇന്ത്യയില്‍ നിന്ന് ഏഴ് സിനിമകളാണ് ഉള്ളത്. അതില്‍ അഞ്ചും മലയാളത്തില്‍ നിന്നുള്ളതാണ് എന്നതാണ് അഭിമാനകരം. കിരണ്‍ റാവു സംവിധാനം ചെയ്ത ഹിന്ദി ചിത്രം ലാപതാ ലേഡീസ് ആണ് ലെറ്റര്‍ബോക്സ് റേറ്റിംഗില്‍ ഏറ്റവും മുന്നിലുള്ള ഇന്ത്യന്‍ സിനിമ. ആഗോള ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്താണ് ലാപതാ ലേഡീസ്. ഗായകന് അമര്‍ സിംഗ് ചംകീലയുടെ ജീവിതത്തെ ആസ്പദമാക്കി ഇംത്യാസ് അലി ഒരുക്കിയ ചംകീല പട്ടികയില്‍ ഇരുപതാം സ്ഥാനത്താണ്.
ലെറ്റര്‍ബോക്സ് അംഗങ്ങളുടെ റേറ്റിങ് പ്രകാരമാണ് ലിസ്റ്റ് ചിട്ടപ്പെടുത്തുന്നത്. ആദ്യ സ്ഥാനത്ത് ഡെനിസ് വെല്ലെന്യൂവ്ന്റെ ഡ്യൂണ്‍ രണ്ടാം ഭാഗവും രണ്ടാം സ്ഥാനത്ത് മൈക്ക് ചെസ്ലിക്കിന്റെ ഹന്ഡ്രെഡ്സ് ഓഫ് ബീവേഴ്സ് എന്ന ചിത്രവുമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]