

അവശ്യസാധന വില വർദ്ധനവിനെതിരെ പ്രതിഷേധ ധർണയുമായി കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ; ജൂലായ് 9 ന് കോട്ടയം ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ സംഘടിപ്പിക്കുന്ന ധർണ ഫ്രാൻസിസ് ജോർജ് എം പി ഉദ്ഘാടനം ചെയ്യും
കോട്ടയം : നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറന്റ്റ് അസോസിയേഷൻ നേതൃത്വത്തിൽ ജൂലായ് ഒൻപത് ചൊവ്വാഴ്ച പ്രതിഷേധ ധർണ സംഘടിപ്പിക്കും.
കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറന്റ്റ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടത്തുന്ന ധർണ ഫ്രാൻസിസ് ജോർജ് എം പി ഉദ്ഘാടനം ചെയ്യും.
അനിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക, അനധികൃത കച്ചവടത്തിനെതിരെ നടപടി എടുക്കുക, ലൈസൻസ് പുതുക്കൽ പ്രക്രിയ ലഘൂകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |