

First Published Jul 6, 2024, 11:32 AM IST
മനുഷ്യ ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. വൃക്കയുടെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഒന്ന്
വെള്ളം ധാരാളം കുടിക്കുന്നത് കിഡ്നി സ്റ്റോൺ വരാനുള്ള സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും. ആരോഗ്യമുള്ള ഒരാൾ ഒരു ദിവസം 8 മുതല്‍ 10 ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം.
രണ്ട്
ഭക്ഷണത്തില്‍ ഉപ്പിന്റെയും പഞ്ചസാരയുടെയും അളവ് കുറയ്ക്കുക. കാരണം ഉപ്പിന്റെയും പഞ്ചസാരയുടെയും അമിത ഉപയോഗം വൃക്കയില്‍ കല്ലുണ്ടാകാനുള്ള സാധ്യത കൂട്ടും.
മൂന്ന്
ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുക. ഇതിനായി സസ്യാഹാരങ്ങള്‍ കൂടുതലായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. കാത്സ്യം ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വൃക്കയിലെ കല്ല് വരാതിരിക്കാന്‍ സഹായിക്കും. പഴങ്ങള്‍, പച്ചക്കറികള്‍, മുഴുധാന്യങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
നാല്
പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളും ചിലപ്പോഴൊക്കെ വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. അതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെയും നിയന്ത്രിക്കാന്‍ ശ്രമിക്കുക.
അഞ്ച്
പുകവലി പൂര്‍ണമായും ഉപേക്ഷിക്കുക. പുകവലി ശരീരത്തിലെ രക്തക്കുഴലുകളെ നശിപ്പിക്കുന്നു. ഇത് മന്ദഗതിയിലുള്ള രക്തയോട്ടത്തിലേക്കും അതിലൂടെ വൃക്കകളുടെ തകരാറിലേക്കും നയിക്കുന്നു. കൂടാതെ രക്തസമ്മര്‍ദ്ദം കൂടാനും ഹൃദയാരോഗ്യം മോശമാകാനും പുകവലി കാരണമാകും.
ആറ്
മദ്യപാനവും ഒഴിവാക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിനും ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.
ഏഴ്
വ്യായാമം ചെയ്യുന്നത് പതിവാക്കുക. വ്യായാമം ചെയ്യുന്നത് വൃക്കകളുടെ ആരോഗ്യത്തിന് ഏറേ ഗുണം ചെയ്യും. ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും വ്യായാമം ചെയ്യുന്നത് നല്ലതാണ്.
എട്ട്
ശരീരഭാരവും നിയന്ത്രിക്കുക. അമിത ഭാരമുള്ളവര്‍ക്ക് വൃക്കകളുടെ ആരോഗ്യം മോശമാകാന്‍ സാധ്യതയുണ്ട്.
ഒമ്പത്
വേദന സംഹാരികളുടെ അമിത ഉപയോഗം കുറയ്ക്കുന്നതും വൃക്കകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
പത്ത്
ഇടയ്ക്കിടെ പരിശോധനകള്‍ നടത്തുന്നതും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
Last Updated Jul 6, 2024, 11:32 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]