

യൂറോകപ്പ് 2024: പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ തോറ്റ് റൊണാള്‍ഡോയും പോർച്ചുഗലും പുറത്ത്; ഫ്രാൻസ് സെമി ഫൈനലില്‍
ഡൽഹി: യൂറോ കപ്പ് 2024ല്‍ നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പോർച്ചുഗലും പുറത്ത്.
ഇന്ന് നടന്ന ക്വാർട്ടർ ഫൈനലില്‍ പോർച്ചുഗലിനെ കീഴ്പ്പെടുത്തി ഫ്രാൻസ് സെമി ഫൈനലിലേക്ക് മുന്നേറി. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഗോള്‍ രഹിതമായി നിന്ന മത്സരത്തില്‍ ഷൂട്ടൗട്ടില്‍ ആയിരുന്നു ഫ്രാൻസിന്റെ ജയം.
അവസരങ്ങള്‍ സൃഷ്ടിക്കാൻ ഇരു ടീമുകളും ഏറെ പ്രയാസപ്പെട്ട മത്സരനായിരുന്നു ഇന്ന് കണ്ടത്. മികച്ച ഡിഫൻസീവ് അടിത്തറ കാത്ത രണ്ട് ടീമും ഗോള്‍ അടിക്കുന്നതിനെക്കാള്‍ ഗോള്‍ വഴങ്ങാതിരിക്കാൻ ആണ് ശ്രമിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഗോള്‍ വന്നില്ല. തുടർന്ന് കളി ഷൂട്ടൗട്ടിലേക്ക് വന്നു.
ഷൂട്ടൗട്ടില്‍ 5-3നാണ് ഫ്രാൻസ് ജയിച്ചത്. ജാവോ ഫെലിസ്കിന്റെ കിക്ക് ആണ് ലക്ഷ്യം കാണാതെ പോയത്. ഫ്രാൻസിനായി ഡെംബലെ, ഫൊഫാന, കൗണ്ടെ, ബാർകോള, തിയോ ഹെർണാണ്ടസ് എന്നിവർ കിക്ക് ലക്ഷ്യത്തില്‍ എത്തിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]