
പാലക്കാട്: പാലക്കാട് കടമ്പഴിപ്പുറത്ത് രണ്ടുപേർക്ക് വെട്ടേറ്റ സംഭവത്തിൽ ഒരാൾ പിടിയിൽ. കോങ്ങാട് പെരിങ്ങോട് പ്ലാച്ചിക്കാട്ടിൽ ഗോകുലിനെയാണ് ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഗോകുൽ സ്വർണ വ്യാപാരിയെ മുളക് പൊടി എറിഞ്ഞ് കവർച്ച നടത്തിയ കേസിൽ പ്രതിയായിരുന്നു. മുൻ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നും മറ്റു പ്രതികളെയും ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. വ്യാഴാഴ്ച പുലർച്ചെയാണ് കടമ്പഴിപ്പുറം ബാർ ജംഗ്ഷനിൽ പ്രസാദ്, കുളക്കാട്ടുകുറിശ്ശി കണ്ടത്തിൽ ടോണി എന്നിവർക്ക് വെട്ടേറ്റത്.
Last Updated Jul 5, 2024, 9:26 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]