
കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ പച്ചക്കറി കടയുടെ മറവിൽ കഞ്ചാവ് വില്പന നടത്തിയ ഇതര സംസ്ഥാനക്കാരൻ അറസ്റ്റിൽ. പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി സരിഫുൾ ഇസ്ലാം ഷെയ്ക്കാണ് പൊലീസിന്റെ പിടിയിലായത്. തണ്ടേക്കാട് ജംഗ്ഷന് സമീപം ഇയാൾ നടത്തിയിരുന്ന പച്ചക്കറിക്കടയുടെ മറവിലാണ് കഞ്ചാവ് വില്പന നടത്തിയിരുന്നത്. ഇയാളിൽ നിന്ന് വില്പനയ്ക്കായി സൂക്ഷിച്ച 2 മുക്കാൽ കിലോ കഞ്ചാവും പിടിച്ചെടുത്തു.
കോട്ടയത്ത് കഴിഞ്ഞ ദിവസം 2.5 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടിയിരുന്നു. ജാർഖണ്ഡ് സ്വദേശിയായ സച്ചിൻ കുമാർ സിങ് എന്നയാളാണ് അറസ്റ്റിലായത്. ജാർഖണ്ഡിൽ നിന്നും കടത്തിക്കൊണ്ടു വന്ന കഞ്ചാവും ഇയാളിൽ നിന്ന് പിടികൂടി. പാലാ ടൗണിൽ പച്ചക്കറി കടയിൽ ജോലി ചെയ്യുകയായിരുന്നു സച്ചിൻ കുമാർ സിങ്. ഇയാളുടെ കഞ്ചാവ് വിൽപന സംബന്ധിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഏതാനും ആഴ്ചകളായി എക്സൈസ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു.
:
Last Updated Jul 5, 2024, 4:58 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]