
സമീപകാലത്ത് മലയാള സിനിമയിലും പ്രേക്ഷകർക്ക് ഇടയിലും ഏറെ പ്രചാരം നേടിയ ഡയലോഗ് ആയിരുന്നു ‘എടാ മോനോ’ എന്നത്. ഇതിന്റെ കർത്താവ് ആകട്ടെ രംഗണ്ണനും. അതെ ആവേശം എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിൽ ഫഹദ് അവതരിപ്പിച്ച രംഗൻ എന്ന കഥാപാത്രത്തിന്റേത് ആയിരുന്നു ഈ ഡയലോഗ്. റിലീസ് ദിനം മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിലെ ഈ കഥാപാത്രത്തിനും ഡയലോഗിനും ഇന്നും ആരാധകർ ഏറെയാണ്. പൊതുവിൽ സമാധാന പ്രിയനായ ഡോണായ രംഗൻ ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിൽ എത്തിയാൽ എന്താകും അവസ്ഥ?. അതിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.
ബിഗ് ബോസ് മലയാളത്തിന്റെ സീസൺ ആറിലെ ഡംബ്ഷറാഡ്സ് ഉൾപ്പടെയുള്ള മോഹൻലാൽ എപ്പിസോഡുകൾക്ക് ഒപ്പമാണ് രംഗണ്ണന്റെ എഡിറ്റഡ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പൊതുവെ ശാന്തനായ ഒരു വ്യക്തി എന്ന് പറഞ്ഞാണ് മോഹൻലാൽ രംഗനെ സ്വാഗതം ചെയ്യുന്നത്. പിന്നാലെ ഡംബ്ഷറാഡ്സ് ചെയ്യുന്നുമുണ്ട്. ഛോട്ടാ മുംബൈ എന്ന മോഹൻലാൽ ചിത്രം ഡംബ്ഷറാഡ്സ് ചെയ്യുന്ന രംഗണ്ണനെ ആവേശത്തിൽ കാണാൻ സാധിക്കും. ഇതേ സീൻ ബിഗ് ബോസ് മത്സരാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതായാണ് എഡിറ്റ് ചെയ്തിരിക്കുന്നത്. എന്തായാലും ഏറെ രസകരമായി എഡിറ്റ് ചെയ്ത ഈ വീഡിയോ സോഷ്യൽ ലോകത്ത് വ്യാപകമായി പ്രചരിക്കുകയാണ്.
ഈ വര്‍ഷം ഏപ്രിലില്‍ റിലീസ് ചെയ്ത ചിത്രമാണ് ആവേശം. 150 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം,അന്‍വര്‍ റഷീദ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. ഫഹദിന് പുറമെ മന്‍സൂര്‍ അലി ഖാന്, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന് ജെഎസ്, റോഷന് ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരന്നിരുന്നു.
Last Updated Jul 5, 2024, 11:49 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]