
സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതരാണ് ഡയമണ്ട് കപ്പിൾസ്. പാലക്കാട് മുണ്ടൂർ സ്വദേശികളായ ആൻ മേരിയും ഭർത്താവ് അഖിലും ചേർന്നതാണ് ഈ ഡയമണ്ട് കപ്പിൾസ്. പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു ആനും അഖിലും. ഒരു ബ്ലെഡ് ഡോണേഷൻ പരിപാടിയിൽ കണ്ടുമുട്ടിയ ഇരുവരും അടുപ്പത്തിലായി. ഒപ്പം കവിതകളോടുള്ള ഇഷ്ടം കൂടി ആയതോടെ പരിചയം പ്രണയത്തിലേക്ക് എത്തുക ആയിരുന്നു.
യുട്യൂബിൾ മൂന്ന് ലക്ഷത്തിൽ അധികം സബ്സ്ക്രൈബേഴ്സുള്ള ഇരുവരുടെയും വീഡിയോകൾക്ക് കാഴ്ചക്കാർ ഏറെയാണ്. ആരാധക ഇഷ്ട്ടത്തോടൊപ്പം തന്നെ പലപ്പോഴും ബോഡി ഷോയ്മിങ്ങും വിമർശനവും നേരിട്ടിട്ടുള്ള ആണ് ആൻ മേരി. ഇക്കാര്യത്തെ കുറിച്ച് ജോഷ് ടോക്കിൽ ആൻ പറഞ്ഞ കാര്യങ്ങൾ വീണ്ടും ഇപ്പോൾ ശ്രദ്ധനേടുകയാണ്.
ആൻ മേരിയുടെ വാക്കുകൾ ഇങ്ങനെ
അവൻ എങ്ങനെ കെട്ടി? ചിലപ്പോൾ ഇവളെ വച്ച് അവന് കാശ് ഉണ്ടാക്കാൻ വേണ്ടിയാകും കെട്ടിയത്. കാരണം നല്ലൊരു ചെക്കൻ ഇങ്ങനെയുള്ളൊരു പെണ്ണിനെ കെട്ടി എന്ന് പറഞ്ഞ് ഒരുപാട് പേർ റീച് ഉണ്ടാക്കുന്നുണ്ടല്ലോ. ആ കാരണം കൊണ്ടാകും അവൻ ഇവളെ കെട്ടിയിട്ടുണ്ടാകുക എന്ന തരത്തിൽ വലിയ സംസാരം നടന്നിരുന്നു. എങ്ങനെയാണ് നീ അവളെ സ്നേഹിച്ചത്. അവളെ കണ്ടാൽ ആണാണോ പെണ്ണാണോ എന്ന് പറയോ? ആ മുഖം കണ്ടാൽ കാർക്കിച്ച് തുപ്പാനല്ലേ തോന്നുള്ളൂ എന്നാണ് ഞങ്ങൾ വിവാഹം കഴിക്കാൻ പോകുന്നുവെന്ന് അഖിലിന്റെ വീട്ടിൽ പറഞ്ഞപ്പോൾ അവർ പറഞ്ഞത്. എന്നെ നേരിട്ട് കണ്ടപ്പോൾ എന്റെ മുഖത്ത് കാർക്കിച്ച് തുപ്പിയവർ വരെ ഉണ്ട്. അത്രത്തോളം പ്രതിസന്ധികൾ നേരിട്ടാണ് ഞങ്ങൾ വിവാഹിതരാകുന്നത്.
എന്റേത് ഒരു കോമ്പ്ളിക്കേറ്റഡ് ഡെലിവറി ആയിരുന്നു. സിസേറിയൻ ആയിരുന്നു. അമ്മയോ കുഞ്ഞോ എന്ന സിറ്റുവേഷനിൽ ആയിരുന്നു ഡെലിവറി. അതിന് മുൻപ് ഞാൻ പറയുമായിരുന്നു എന്റെ കുഞ്ഞ് ഏട്ടനെ പോലെ ആകണമെന്ന്. ഓഹ് അവൾക്ക് വെളുത്തെ കുഞ്ഞിനെ വേണം എന്നൊക്കെ പറഞ്ഞ പലരും കളിയാക്കിയിട്ടുണ്ട്. നിനക്ക് ഉണ്ടാകുന്ന കുഞ്ഞ് കറുപ്പാകും. അത് കേൾക്കുമ്പോൾ തന്നെ നിന്നെ ഭർത്താവ് ഉപേക്ഷിച്ച് പോകും. എല്ലാവരും ഉപേക്ഷിച്ച് നീ ഒറ്റപ്പെടും എന്നൊക്കെ പറഞ്ഞു. പ്രസവ ശേഷം ഒരു ബന്ധു വിളിച്ച് ചോദിച്ചത് കുഞ്ഞിന്റെ നിറം എന്താണെന്നാണ്.
Last Updated Jul 5, 2024, 12:10 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]