
കാസര്‍കോട്: ബോവിക്കാനം എയുപി സ്കൂളില്‍ കഴിഞ്ഞ ദിവസം പൊലീസ് എത്തിയത് പുസ്തകങ്ങള്‍ തീവച്ച് നശിപ്പിച്ചത് അന്വേഷിക്കാനായിരുന്നു. എന്നാല്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം വീണ്ടും ഈ സ്കൂളിലെത്തി. കുട്ടികള്‍ക്ക് സ്നേഹ സമ്മാനവുമായാണ് രണ്ടാം തവണ പൊലീസ് സംഘമെത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ച ബോവിക്കാനം എ യു പി സ്കൂളിലെ പ്രീപ്രൈമറി കുട്ടികള്‍ക്ക് നല്ല ദിവസമായിരുന്നില്ല. തങ്ങളുടെ പുസ്തകങ്ങള്‍ ക്ലാസ് മുറിയില്‍ ആരോ കത്തിച്ചതാണ് രാവിലെ എത്തിയപ്പോള്‍ കണ്ടത്. ക്രയോണുകളെല്ലാം നഷ്ടപ്പെട്ടു. അന്വേഷണത്തിന് എത്തിയ പൊലീസിനെ അല്‍പ്പം പേടിയോടെയാണ് കുരുന്നുകള്‍ നോക്കിയത്. അതേ പൊലീസുകാര്‍ പുസ്തകങ്ങളും ക്രയോണുകളുമായി വീണ്ടും സ്കൂളിലെത്തി. ആദൂര്‍ പൊലീസ് കുട്ടികള്‍ക്ക് സ്നേഹ സമ്മാനം നൽകി. നഷ്ടപ്പെട്ടവയ്ക്ക് പകരം പുതിയത് കിട്ടിയപ്പോള്‍ കുരുന്നുകള്‍ക്ക് സന്തോഷം. പൊലീസിനോടുള്ള പേടി പോയി. പൊലീസുകാര്‍ മാമന്മാരായി.
കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് സ്കൂളിലെത്തിയ സാമൂഹ്യ വിരുദ്ധര്‍ പുസ്തകങ്ങള്‍ തീയിട്ട് നശിപ്പിക്കുകയും ക്രയോണുകള്‍ കൊണ്ടുപോവുകയും ചെയ്തത്. പ്രതികളെ പിടിക്കാനുള്ള അന്വേഷണത്തിലാണ് ആദൂര്‍ പൊലീസ്. അതിനിടയിലാണ് കുട്ടികളെ കാണാന്‍ കാക്കിയിട്ട മാമന്മാര് സമ്മാനങ്ങളുമായി എത്തിയത്.
Last Updated Jul 5, 2024, 12:59 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]