

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കുമരകം ബസാർ ഗവ: യുപി സ്കൂ ൾ ലൈബ്രറിയ്ക്ക് പുസ്തകങ്ങൾ നൽകി
കുമരകം : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കുമരകം ബസാർ ഗവ: യുപി സ്കൂൾ ലൈബ്രറിയ്ക്ക് പുസ്തകങ്ങൾ നൽകി. “വായന” ആകട്ടെ ലഹരി എന്ന മുദ്രാവാക്യം ഉയർത്തി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തുന്ന “സ്ക്കൂൾ ലൈബ്രറികൾക്ക് പുസ്തകങ്ങൾ” എന്ന പദ്ധതിയോട് അനുബന്ധിച്ചായിരുന്നു പുസ്തകങ്ങൾ കൈമാറിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനി വീണാ നായർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ധന്യ സാബുവിന് പുസ്തകങ്ങൾ കൈമാറി. സ്ക്കുൾ ഹെഡ്മിസ്ട്രസ്സ് ഇൻ ചാർജ് സുനു ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗം മേഖല ജോസഫ്, ശാസ്ത്ര സാഹിത്യ പരിഷത്ത് കുമരകം യൂണിറ്റ് സെക്രട്ടറി പി.റ്റി അനീഷ്, സ്കൂൾ പി.റ്റി.എ പ്രസിഡണ്ട് അനീഷ് എന്നിവർ സംസാരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ക്ലാസ് ലൈബ്രറി പദ്ധതി എല്ലാ സ്കൂളുകളിലേയ്ക്കും വ്യാപിപ്പിക്കുവാനാണ് പരിഷത്ത് ലക്ഷ്യമിടുന്നതെന്ന് ജില്ലാ കമ്മറ്റി അംഗങ്ങളായ വേദവ്യാസൻ,
മഹേഷ് ബാബു, എസ്.ഡി പ്രേംജി എന്നിവർ പറഞ്ഞു, കൂടാതെ മയക്കുമരുന്നിൽ നിന്നും യുവജനങ്ങളെ ബോധവൽക്കരിക്കുന്നതിന് ബൃഹത്തായ പദ്ധതികൾ പരിഷത്ത് ആസൂത്രണം ചെയ്തു വരുന്നതായും അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]