
കൊച്ചി: 2023ലെ കലാഭവൻ മണി മെമ്മോറിയൽ അവാർഡുകൾ പ്രഖ്യാപിച്ചു. മമ്മൂട്ടി കമ്പനി നിർമിച്ച സിനിമകൾക്കാണ് പുരസ്കാരങ്ങൾ. മികച്ച ചലച്ചിത്രമായി തെരഞ്ഞെടുത്തത് ‘കാതൽ ദി കോറി’നെയാണ്. പുരസ്കാരം മമ്മൂട്ടി കമ്പനിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജോർജ് സെബാസ്റ്റ്യനും സംവിധായകൻ ജിയോ ബേബിയും ചേർന്ന് സ്വീകരിച്ചു.
മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം കണ്ണൂർ സ്ക്വാഡിന് ആണ്. ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ
മുഹമ്മദ് ഷാഫി, റോണി ഡേവിഡ് രാജ് എന്നിവർ ചേർന്ന് പുരസ്കാരം സ്വീകരിച്ചു. മികച്ച സംവിധായകനുള്ള പുരസ്കാരം റോബി വർഗീസ് രാജും സ്വന്തമാക്കി. കണ്ണൂർ സ്ക്വാഡിന്റെ സംവിധാനത്തിനാണ് റോബി പുരസ്കാരത്തിന് അർഹനായത്.
2023 സെപ്റ്റംബര്‍ 28ന് റിലീസ് ചെയ്ത ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രം മികച്ച കളക്ഷനും നേടിയിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയ്ക്കൊപ്പം അസീസ് നെടുമങ്ങാട്, റോണി ഡേവിഡ് രാജ്, ശബരീഷ് വർമ്മ, കിഷോർ, വിജയരാഘവൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്ന് രചിച്ച് ജിയോ ബേബി സംവിധാനം ചെയ്ത് ചിത്രമാണ് കാതല്‍ ദ കോര്‍. 2023 നവംബറില്‍ ആണ് ചിത്രം റിലീസ് ചെയ്തത്. മമ്മൂട്ടി ഇതുവരെ കാണാത്ത ഗെറ്റപ്പിലെത്തിയ ചിത്രം ഏറെ പ്രേക്ഷക- നിരൂപക പ്രശംസകള്‍ നേടിയിരുന്നു. മമ്മൂട്ടിയുടെ നായികയായി എത്തിയത് ജ്യോതിക ആയിരുന്നു. ഒരിടവേളയ്ക്ക് ശേഷം ജ്യോതിക മലയാളത്തില്‍ അവതരിപ്പിച്ച ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധനേടുകയും ചെയ്തു. സുധി കോഴിക്കോട്, ആർ.എസ്.പണിക്കർ, ജോജി ജോൺ, മുത്തുമണി, ചിന്നു ചാന്ദ്നി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബോക്സ് ഓഫീസിലും മികച്ച പ്രകടനം ചിത്രം കാഴ്ച വച്ചിരുന്നു.
Last Updated Jul 4, 2024, 9:53 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]