
തിരുവനന്തപുരം; കൂടോത്ര വിശ്വാസികൾ ഭീരുക്കളെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു.ആധുനിക ശാസ്ത്ര യുഗത്തിൽ കൂടോത്രം തുടങ്ങിയ ശത്രു സംഹാര ദുർമന്ത്രവാദങ്ങളിൽ വിശ്വസിക്കുന്നവരും പ്രയോഗിക്കുന്നവരും ഭീരുക്കളാണ്.അന്ധവിശ്വാസങ്ങളെയും ദു:രാചാരങ്ങളെയും ചെറുത്തു തോല്പിച്ച കേരളീയ സമൂഹത്തിൽ മാരണം, ആഭിചാരം തുടങ്ങിയ ദുർവൃത്തികൾ ഇപ്പോഴും നടത്തുന്നവരെ വിഢ്ഡികളായി മാത്രമേ കണക്കാക്കാൻ കഴിയൂ, എതിരാളികളെ തകർക്കാൻ കുത്സിത മാർഗ്ഗം സ്വീകരിക്കുന്നവർ ക്രിമിനൽ മനസ്സുള്ളവരാണ്. ഇത്തരക്കാരെ പുരോഗമന ചിന്താഗതിക്കാരായ രാഷ്ട്രീയ പ്രവർത്തകരും മാധ്യമങ്ങളും ഒരിക്കലും പിന്തുണക്കരുത്. അവജ്ഞയോടെ അവഗണിക്കണമെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു
Last Updated Jul 4, 2024, 5:03 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]