
മ്യൂണിച്ച്: ലോക ഫുട്ബോളിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ യൂറോ കപ്പ് ക്വാര്‍ട്ടറില്‍ നേര്‍ക്കുനേരെത്തുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കിലിയന്‍ എംബാപ്പെയും. യൂറോയിലെ ഹൈ വോള്‍ട്ടേജ് മത്സരമാകുമിത്. നാളെ രാത്രി 12.30നാണ് മത്സരം. ലോകഫുട്ബോളിലെ രണ്ട് വമ്പന്മാര് ഏറ്റുമുട്ടുന്നൊരു ഹൈ വോള്‍ട്ടേജ് മത്സരമാണ് യൂറോയില്‍ ശനിയാഴ്ച പുലര്‍ച്ചെ. പ്രായം അക്കമാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഫുട്ബോളിലെ കിടിലന്‍ എംബപ്പെയും.
തന്റെ ആരാധനാപാത്രമാണ് റോണോയെന്ന് പല തവണ പറഞ്ഞിട്ടുണ്ട് എംബപ്പെ. പക്ഷേ. ആ ബഹുമാനമൊന്നും കളത്തിലുണ്ടാവില്ലെന്നുറപ്പ്. കഴിഞ്ഞ ലോകകപ്പ് കിരീടം നഷ്ടമായതിന് ചെറുതായെങ്കിലും സങ്കടം മാറണമെങ്കില്‍ യൂറോ കിരീടം കിട്ടിയേ തീരു. പക്ഷേ ഫ്രാന്‍സിന് ടൂര്‍ണമെന്റ് അത്ര പോര. ഇതുവരെ മികച്ചൊരു ബോള്‍ നേടാനായില്ല. സെല്‍ഫ് ഗോളും പെനാല്റ്റിയുമൊക്കെയായി ആകെ കിതപ്പാണ്. മൂക്കിന് പരിക്കറ്റേ എംബപ്പെയ്ക്കും തിളങ്ങാനാവുന്നില്ല.
പക്ഷേ തന്റെ ആരാധനപാത്രത്തെ കണ്ട ആവേശത്തില്‍ എംബപ്പെ കിടിലനായാല് മത്സരം കടുക്കും. റോണോയുടേയും സ്ഥിതി വ്യത്യസ്തമല്ല,, ഒരു തകര്‍പ്പന്‍ ഗോള്‍ പ്രതീക്ഷിക്കുകയാണ് ആരാധകര്‍. കഴിഞ്ഞ മത്സരത്തില്‍ പെനല്‍റ്റി നഷ്ടമായതിന്റെ സങ്കടം വേറെ. ഷൂട്ടൗട്ടില്‍ സ്കോര്‍ ചെയ്തെങ്കിലും ഫിനിഷിങ് പോരെന്ന് ആരാധകരും സമ്മതിക്കുന്നു. പക്ഷേ മികച്ച എതിരാളികളുള്ളപ്പോള് മികച്ചതാകുന്ന റോണോ മാജിക് ക്വാര്ട്ടലുമുണ്ടാകുമെന്നാണ് ആരാധക പ്രതീക്ഷ.
അവസാന യൂറോ കപ്പായിരിക്കുമെന്ന് പ്രഖ്യാപിച്ച റോണോയ്ക്ക് ഫാന്‍ബോയി തന്നെ പുറത്തേക്കുള്ള വഴിയൊരുക്കുമോ. അതോ യങ്ങ് സൂപ്പര്‍ ഫാന്‍ ബോയിയെ കരയിച്ച് റോണോ മുന്നേറുമോ എന്ന് കാത്തിരിക്കുകയാണ് ഫുട്ബോള്‍ പ്രേമികള്‍. നാളെ മറ്റൊരു മത്സരത്തില്‍ ആതിഥേയരായ ജര്‍മനി, സ്പെയ്നിനെ നേരിടും. രാത്രി 9.30നാണ് മത്സരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]