
പാലക്കാട്: എംഎൽഎയും സിപിഐയുടെ യുവനേതാക്കളിൽ പ്രധാനിയുമായ മുഹമ്മദ് മുഹ്സീനെതിരെ സിപിഐയിൽ രൂക്ഷ വിമർശനം. പാലക്കാട് സിപിഐ ജില്ലാ എക്സിക്യൂട്ടീവിലാണ് വിമർശനം ഉയര്‍ന്നത്. ജില്ലയിൽ വിഭാഗീയതയ്ക്ക് നേതൃത്വം നൽകുന്നത് മുഹ്സീനാണ്, സംഘടനയ്ക്ക് അതീതനായി പ്രവർത്തിക്കുന്നു, പാർട്ടി യോഗങ്ങളിൽ തുടർച്ചയായി പങ്കെടുക്കുന്നില്ലെന്നുമാണ് വിമര്‍ശനം. സംഘടനാ വ്യവസ്ഥയ്ക്ക് കീഴ്പ്പെട്ട് പ്രവർത്തിക്കാൻ മുഹമ്മദ് മുഹ്സീൻ എംഎൽഎ തയ്യാറാകണമെന്നും പാര്‍ട്ടിയുടെ ജില്ലാ എക്സിക്യുട്ടീവ് യോഗത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]