
ദോശയ്ക്ക് എല്ലായിടത്തും എല്ലാക്കാലവും ആരാധകരുണ്ട്. സൗത്ത് ഇന്ത്യയിലെ ഒരു പ്രധാനപ്പെട്ട ബ്രേക്ക്ഫാസ്റ്റ് തന്നെയാണ് നമ്മുടെ ദോശ. പലതരം ദോശകളും നമുക്ക് പരിചയമുണ്ട്. ഓരോ ദോശയ്ക്കും ഓരോ വിലയായിരിക്കും. എന്നാൽ, ഇപ്പോൾ നെറ്റിസൺസിനെ ഞെട്ടിച്ചു കൊണ്ടിരിക്കുന്നത് യുഎസ് റെസ്റ്റോറന്റിൽ കാണുന്ന ഈ ദോശയാണ്.
യുഎസ് റെസ്റ്റോറന്റിലെ മെനുവിൽ കാണുന്ന ദോശയ്ക്ക് പേര് മറ്റൊന്നാണ് -നാക്ഡ് ക്രേപ്പ്. വിലയെത്രയാണെന്നോ? $17.59, ഇത് ഇന്ത്യൻ രൂപയിൽ ഏകദേശം 1,460 രൂപ വരും. ആർപിജി ഗ്രൂപ്പിൻ്റെ ചെയർപേഴ്സണായ ഹർഷ് ഗോയങ്കയാണ് ഈ യുഎസ് റെസ്റ്റോറന്റിലെ മെനു സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. തക്കാളി സൂപ്പ്, തേങ്ങാ ചട്ണി എന്നിവയും ദോശയ്ക്കൊപ്പം കിട്ടുമത്രെ.
ഇവിടം കൊണ്ട് തീർന്നില്ല. മെനുവിൽ വേറെയുമുണ്ട് സൗത്ത് ഇന്ത്യൻ വിഭവങ്ങൾ. അതിലൊന്ന് ‘ഡങ്ക്ഡ് ഡോനട്ട് ഡിലൈറ്റ്’ ആണ്. പേരുകേട്ട് ഞെട്ടണ്ട, ഇത് നമ്മുടെ ഉഴുന്നുവടയാണ് സംഭവം. ഇഡ്ഡലിക്കും നൽകിയിട്ടുണ്ട് നല്ല അടിപൊളി ഫാൻസി പേര് ‘ഡങ്ക്ഡ് റൈസ് കേക്ക് ഡിലൈറ്റ്’ എന്നാണത്. ‘വടയും ഇഡ്ഡലിയും ദോശയുമൊക്കെ ഇത്ര ഫാൻസിയായി തീരുമെന്ന് ആരറിഞ്ഞു?’ എന്നും ഹർഷ് ഗോയങ്ക ചോദിക്കുന്നുണ്ട്.
വളരെ പെട്ടെന്നാണ് പോസ്റ്റ് വൈറലായി മാറിയത്. ഒരുപാട് പേർ ഇതിന് കമന്റുമായി വന്നു. ഇഡലി, ദോശ, വട എന്നൊക്കെ മനോഹരമായ പേരുള്ളപ്പോൾ എന്തിനാണ് ഇങ്ങനെ പേരുകളിട്ടത് എന്നാണ് പലരും ചോദിച്ചത്. ചിലർ ഇതിന്റെ വിലയിലും അത്ഭുതം പ്രകടിപ്പിച്ചു. ഉഴുന്നുവടയ്ക്ക് 1,377 രൂപയും ഇഡ്ഡലിക്ക് 1,285 രൂപയുമാണ് വില.
(ചിത്രം പ്രതീകാത്മകം)
Last Updated Jul 4, 2024, 12:07 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]