
ഡൽഹിയിൽ നിന്ന് വാരാണസിയിലേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൻ്റെ മേൽക്കൂരയിൽ നിന്ന് വെള്ളം ഒലിച്ചിറങ്ങിയതായി റിപ്പോര്ട്ട്. ഇപ്പോൾ അതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന ഒരു യാത്രക്കാരനാണ് വീഡിയോ പകർത്തിയത്. ഇതിൽ ട്രെയിനിൻ്റെ മേൽക്കൂരയിൽ നിന്ന് വെള്ളം ഒലിച്ചിറങ്ങുന്നതും സീറ്റുകളിൽ വീഴുന്നതും കാണാം. ജൂലൈ രണ്ടിന് പോസ്റ്റ് ചെയ്ത ഈ വീഡിയോ 35,000ൽ അധികം തവണ കണ്ടു. സംഭവത്തിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. നോർത്തേൺ റെയിൽവേയെ ടാഗ് ചെയ്തുകൊണ്ടാണ് ആളുകൾ തങ്ങളുടെ രോഷം തീർക്കുന്നത്. ട്രെയിനുകളുടെ മോശം മാനേജ്മെൻ്റിനെ കുറിച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കളും റെയിൽവേ മന്ത്രാലയത്തെ വിമർശിച്ചു.
വീഡിയോയിൽ, ഒരു സ്ത്രീ പറയുന്നു, “എല്ലാവരോടും പറയൂ! ഇതിൽ ആരും യാത്ര ചെയ്യരുതെന്ന്..” വീഡിയോ പങ്കിട്ട് മറ്റൊരാൾ എഴുതി, “വന്ദേ ഭാരത് ട്രെയിനിൻ്റെ അവസ്ഥ നോക്കൂ. ഈ ട്രെയിൻ ഡൽഹി വാരണാസി റൂട്ടിലാണ് സവ്വീസ് നടത്തുന്നത്. 22416 എന്ന നമ്പറിൽ ആണ് ഈ വന്ദേ ഭാരത് ഓടുന്നത്”
അതേസമയം വീഡിയോ ശ്രദ്ധയിൽപ്പെട്ടതിന് തൊട്ടുപിന്നാലെ, വടക്കൻ റെയിൽവേ ഇക്കാര്യത്തിൽ വ്യക്തത നൽകി. പൈപ്പുകളിലെ താൽക്കാലിക തടസമാണ് വെള്ളത്തിൻ്റെ ചോർച്ചയ്ക്ക് കാരണമെന്നാണ് റെയിൽവേ അധികൃത സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിലെ പോസ്റ്റിൽ വ്യക്തമാക്കിയത്. ഇത് ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ ട്രെയിനിലുണ്ടായിരുന്ന ജീവനക്കാർ ഇത് പരിഹരിച്ചുവെന്നും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടായതിൽ ഖേദിക്കുന്നുവെന്നും റെയിൽവേ പറയുന്നു.
അതേസമയം കഴിഞ്ഞ മാസം, ലഖ്നൗ -ഹാർദിവാർ വന്ദേ ഭാരത് എക്സ്പ്രസിൽ ടിക്കറ്റില്ലാത്ത നിരവധി യാത്രക്കാർ തിങ്ങിനിറഞ്ഞതിൻ്റെ വീഡിയോ വൈറലായിരുന്നു. 22545 നമ്പർ ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്രക്കാർ ഇടിച്ചുകയറിയതോടെ സീറ്റ് കിട്ടാതെ പലരും ബുദ്ധിമുട്ടുന്ന ദൃശ്യങ്ങളായിരുന്നു വൈറലായത്.
वंदेभारत ट्रेन का हाल देखिए
ये ट्रेन दिल्ली-वाराणसी रुट पर दौड़ती है.
वंदेभारत का नंबर है 22416.
— Priya singh (@priyarajputlive)
Last Updated Jul 3, 2024, 5:27 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]