
കൽക്കി 2898 എഡി റിലീസായതിന് പിന്നാലെ ചിത്രത്തിലെ ഓരോ അഭിനേതാക്കളെയും കുറിച്ചുള്ള രസകരമായി പല വാർത്തകളും പുറത്തുവരികയാണ്. ഇതിൽ മലയാളിയായ അന്ന ബെൻ ഉൾപ്പടെയുള്ളവർ ഉണ്ട് എന്നത് ഏറെ ശ്രദ്ധേയവുമാണ്. കൽക്കിയുടെ ബോക്സ് ഓഫീസ് കളക്ഷനിൽ വൻ കുതിപ്പ് തുടരുന്നതിനിടെ പ്രഭാസിന്റെ ഇതുവരെയുള്ള സിനിമകളുടെ കളക്ഷൻ വിവരങ്ങളും പുറത്തുവരികയാണ്.
ഓപ്പണിംഗ് ഡേയിൽ 100കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടിയ സിനിമകളിൽ ഏറ്റവും കൂടുതൽ പ്രഭാസ് ചിത്രങ്ങളാണ് എന്നത് ഏറെ ശ്രദ്ധേയമാണ്. വിജയ്, ഷാരൂഖ് ഖാൻ തുടങ്ങി വൻനിര താരങ്ങളെയും കടത്തിവെട്ടിയാണ് പ്രഭാസ് ഈ നേട്ടം കൊയ്തിരിക്കുന്നത്. പ്രഭാസിന്റെ അഞ്ച് സിനിമകളാണ് ആദ്യദിനം 100 കോടി കടന്നിരിക്കുന്നത്. ബാഹുബലി 2, കൽക്കി 2898 എഡി, സലാർ, ആദിപുരുഷ്, സഹോ എന്നിവയാണ് ആ സിനിമകൾ. സൗത്ത് ഇന്ത്യന്‍ ബോക്സ് ഓഫീസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രണ്ടാം സ്ഥാന ഷാരൂഖ് ഖാന് ആണ്. വെറും രണ്ട് സിനിമകൾ മാത്രമാണ് ഷാരൂഖിന്റേതായി ആദ്യദിനം 100 കോടി കടന്നത്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത പത്താനും ജവാനും ആണ് ആ സിനിമകൾ. തൊട്ട് പിന്നാലെ യാഷ്(കെജിഎഫ് ചാപ്റ്റർ2), വിജയ്(ലിയോ), രൺബീർ കപൂർ(അനിമൽ), ജൂനിയർ എൻടിആർ(ആർആർആർ), രാം ചരൺ(ആർആർആർ) എന്നീ താരങ്ങളും ഉണ്ട്.
അതേസമയം, കൽക്കി 2898 എഡി ഇതിനോടകം 600 കോടിയിലേറെ കളക്ഷൻ നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. റിലീസ് ചെയ്ത് ആറ് ദിവസത്തെ കണക്കാണ്. കേരളത്തിൽ അടക്കം ചിത്രത്തിന് മികച്ച കളക്ഷൻ ലഭിച്ചു കൊണ്ടിരിക്കയാണ്. നാഗ് അശ്വിന് സംവിധാനം ചെയ്ത ചിത്രത്തില്‍ അമിതാഭ് ബച്ചന്, കമല്‍ ഹാസന്, ശോഭന, ദീപിക പദുക്കോണ്‍ തുടങ്ങി വമ്പന്‍ താരനിര അണിനിരന്നിട്ടുണ്ട്.
Last Updated Jul 3, 2024, 7:17 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]