

കല്ലാച്ചി: ബസിന് പിന്നിൽ തൂങ്ങി 5 കിലോമീറ്ററോളം യുവാവ് യാത്ര ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.തെരുവംപറമ്പിൽ നിന്നുംബസിൽ കയറാനുള്ള യുവാവിൻ്റെ ശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ് ബസിൻ്റെ പിറകിലെ കോണിയിൽ തൂങ്ങി യുവാവ് 5 കിലോമീറ്ററോളം വാണിമേൽപാലം മുതൽ യാത്ര ചെയ്തത്. പിറകിൽ വന്ന വാഹനത്തിലുള്ളവരാണ് ഈ ദൃശ്യം പകർത്തിയത്.ഇതിൻ്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വളയം പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെ രാവിലെയാണ് സംഭവം.