
തിരുവനന്തപുരം കാര്യവട്ടം ക്യാംപസിലെ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്. പൊലീസ് സ്റ്റേഷന് മുന്നിൽ സംഘർഷം സൃഷ്ടിച്ചതിന് ശ്രീകാര്യം പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാത്രി നടന്ന സംഘർഷത്തിലാണ് കേസ്. ബിരുദ വിദ്യാർത്ഥികൾക്കുള്ള പ്രവേശനം ഇന്ന് നടക്കുന്നതിന് മുന്നോടിയായി ഇന്നലെ രാത്രി എസ്എഫ്ഐയും കെഎസ്യുവും ക്യാംപെയ്ൻ നടത്തുന്നതിനിടെയാണ് എസ്എഫ്ഐ- കെഎസ്യുസംഘർഷമുണ്ടായത്. ( sfi-ksu conflict in Kariavattom campus case against SFI activists)
എസ്എഫ്ഐ പ്രവർത്തകർ കെഎസ്യു ജില്ലാ ജോയിന്റ് സെക്രട്ടറിയെ മുറിയിൽ പൂട്ടിയിട്ട് മർദിച്ചതായി കെഎസ് യു ആരോപിച്ചു. കെഎസ് യു ജില്ലാ ജോയിൻ്റ് സെക്രട്ടറി സാഞ്ചോസിനാണു മർദനമേറ്റത് എന്നാണ് പരാതി. അതേസമയം പുറത്ത് നിന്ന് ക്യാമ്പസിൽ എത്തിയവർ തങ്ങളെ ആക്രമിക്കുകയായിരുന്നു എന്ന് എസ്എഫ്ഐ ആരോപിച്ചു. ആരെയും മർദിച്ചിട്ടില്ലെന്നും ഹോസ്റ്റലിൽ അതിക്രമിച്ച കയറി വരെ പോലീസിനെ ഏൽപ്പിക്കുകയായിരുന്നു എന്നും എസ്എഫ്ഐ പറഞ്ഞു. ആരും മർദിച്ചിട്ടില്ലെന്ന് വെള്ളപേപ്പറിൽ എഴുതി തരണമെന്ന് എസ്എഫ്ഐ പ്രവർത്തകർ ആവശ്യപ്പെട്ടെന്നും സാഞ്ചോസ് പറയുന്നു. ഇദ്ദേഹം മെഡിക്കൽ കോളജിൽ ചികിത്സ തേടി.
Read Also:
ക്യാംപസിൽ പൊലീസെത്തിയാണ് പ്രവർത്തകരെ മാറ്റിയത്. ബിരുദ വിദ്യാർത്ഥികളുടെ പ്രവേശനമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. മർദിച്ചവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു ശ്രീകാര്യം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു.
Story Highlights : sfi-ksu conflict in Kariavattom campus case against SFI activists
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]