
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ അവസാന നിമിഷത്തെ ഗന്ധം പെർഫ്യൂം ആക്കി വാങ്ങി അവതാരക ലക്ഷ്മി നക്ഷത്ര. കൊല്ലം സുധിയുടെ ഭാര്യ രേണുവിന്റെ ആഗ്രഹപ്രകാരമാണ് ലക്ഷ്മി നക്ഷത്ര ഇക്കാര്യം ചെയ്തത്. ദുബായ് മലയാളിയായ യൂസഫ് ആണ് സുധിയുടെ മണം പെർഫ്യൂമാക്കി മാറ്റി നല്‍കിയത്. പെർഫ്യൂം ഉണ്ടാക്കുന്നതിന്റെ നിമിഷങ്ങൾ പുതിയ യൂട്യൂബ് വിഡിയോയിലൂടെ ലക്ഷ്മി പങ്കുവച്ചു.
അപകട സമയത്ത് സുധി ധരിച്ചിരുന്ന വസ്ത്രങ്ങൾ രേണു സൂക്ഷിച്ച് വച്ചിരുന്നു. മരിച്ചവരുടെ മണം അവരുടെ വസ്ത്രങ്ങളിൽ നിന്നും തിരിച്ചറിഞ്ഞ് അത് പെർഫ്യൂമാക്കി മാറ്റുന്നവരുണ്ടെന്നും തന്റെ ഭർത്താവിന്റെ മണം തന്റെ മരണം വരെ ഒപ്പം വേണമെന്നും അതിന് സഹായിക്കാമോ എന്നും രേണുക ലക്ഷ്മി നക്ഷത്രയോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തുടർന്നാണ് ലക്ഷ്മി നക്ഷത്ര ദുബായിലെത്തി പെർഫ്യൂം ഉണ്ടാക്കുന്ന യൂസഫിനെ സമീപിച്ചത്.
‘‘ഇങ്ങനെ ഒരാവശ്യം രേണു പറഞ്ഞപ്പോള്‍ പലരും പറഞ്ഞ പേരായിരുന്നു യൂസഫ് ഭായിയുടേത്. എന്തിന് ഇത് വിഡിയോ ആക്കി നാട്ടുകാരെ കാണിക്കണം, രഹസ്യമായി ചെയ്ത് രേണുവിനെ ഏല്പിച്ചാല് പോരെ എന്ന് ചോദിക്കുന്നവരോട്, നിങ്ങള്‍ പറഞ്ഞ ആളുടെ അടുത്ത് ഞാന്‍ എത്തി എന്ന് പറയാൻ കൂടിയായിരുന്നു ഈ വിഡിയോ. മാത്രമല്ല, ഇത് പോലെ ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളുകൾക്ക് ഈ വിഡിയോ ഒരു പ്രചോദനം ആകട്ടെ.’’– ലക്ഷ്മി നക്ഷത്ര വ്ലോഗിൽ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സുധിച്ചേട്ടനുമായി താൻ നാട്ടിലേക്ക് പോവുകയാണ് എന്നാണ് പെർഫ്യൂം ഏറ്റുവാങ്ങിക്കൊണ്ട് ലക്ഷ്മി നക്ഷത്ര പറഞ്ഞത്. പെർഫ്യൂം ഉണ്ടാക്കി? യൂസഫും രേണുവും ഫോണിൽ സംസാരിക്കുന്നതും ഇരുവരും കരയുന്നതും വീഡിയോയിലുണ്ട്. നിരവധി പേരാണ് ഈ വീഡിയോക്ക് പ്രതികരണവുമായി എത്തിക്കൊണ്ടിരിക്കുന്നത്.