
തിയേറ്ററിൽ ആവേശത്തിരയിളക്കി പ്രഭാസ് ചിത്രം ‘കല്‍ക്കി 2898 എ.ഡി’. ആദ്യഷോ മുതൽ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. കമൽ ഹാസൻ, അമിതാഭ് ബച്ചൻ എന്നിവരും ചിത്രത്തിലുണ്ട്. ദീപിക പദുകോണാണ് ചിത്രത്തില്‍ പ്രഭാസിന്റെ നായികയായി എത്തുന്നത്. ശോഭന, ദിഷ പഠാനി, പശുപതി, അന്ന ബെൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.
ചിത്രത്തിൽ ചില സർപ്രെെസ് താരങ്ങൾ എത്തുന്നുണ്ടെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങൾ പരന്നിരുന്നു. റിലീസിന് തൊട്ടുമുൻപ് ദുൽഖർ, വിജയ് ദേവരകൊണ്ട എന്നീ താരങ്ങളുടെ സാന്നിധ്യം സംവിധായകൻ പരസ്യപ്പെടുത്തുകയും ചെയ്തു. തിയേറ്ററുകളിൽ ഇരുതാരങ്ങളുടേയും അതിഥി വേഷങ്ങൾക്ക് ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്.
ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 AD വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്ത് ചിത്രം നിർമിക്കുന്നു. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]