
കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജ് സംഘര്‍ഷത്തിൽ പ്രിൻസിപ്പൽ വിദ്യാർഥികളോട് മോശമായി മുമ്പും മോശമായി പെരുമാറിയിട്ടുണ്ടെന്ന് എസ്എഫ്ഐ ഏരിയാ സെക്രട്ടറി നവതേജ്. ഇന്ന് കോളേജിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിന് പിന്നാലെയാണ് എസ്എഫ്ഐ ആരോപണവുമായി രംഗത്ത് വന്നത്. പ്രിൻസിപ്പാലിനെയും സ്റ്റാഫ് സെക്രട്ടറിയെയും ഒരു കാരണവശാലും ക്യാമ്പസ്സിൽ കയറ്റില്ലെന്നും സമരം ശക്തമാക്കാനാണ് തീരുമാനമെന്നും പറഞ്ഞ എസ്എഫ്ഐ നേതാക്കൾ പ്രിൻസിപ്പലിനെതിരെ ഭീഷണിയും മുഴക്കി.
എസ്എഫ്ഐ നേതാവിനെ മർദ്ദിച്ച അധ്യാപകൻ ഇനി രണ്ടു കാലിൽ കോളേജിൽ കയറില്ലെന്നു എസ്എഫ്ഐ ഏരിയ സെക്രട്ടറി നവതേജ് പറഞ്ഞു. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് ചെയ്യാനുള്ള കഴിവ് എസ് എഫ് ഐക്ക് ഉണ്ടെന്നും ഈ അധ്യാപകരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എസ് എഫ് ഐക്ക് അറിയാമെന്നും ഇപ്പോൾ സംയമനം പാലിക്കുകയാണെന്നും നവതേജ് പറഞ്ഞു. പ്രിൻസിപ്പലിനെ അടിച്ചു ആശുപത്രിയിൽ ആക്കാൻ തീരുമിച്ചിട്ടില്ല. അങ്ങനെ ഒരു തീരുമാനം എടുത്തിരുന്നെങ്കിൽ അതും ചെയ്തേനേയെന്നും നവതേജ് പറഞ്ഞു.
Last Updated Jul 2, 2024, 2:10 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]