

നീറ്റ് – പിജി പരീക്ഷ ഈ മാസം നടക്കുമെന്ന് റിപ്പോർട്ട് ; ചോദ്യപേപ്പർ തയ്യാറാക്കുക പരീക്ഷയ്ക്ക് രണ്ടു മണിക്കൂർ മുൻപ്
ന്യൂ ഡൽഹി : നീറ്റ്- പിജി പരീക്ഷ ഈമാസം നടക്കുമെന്ന് റിപ്പോർട്ട്. പരീക്ഷ ആരംഭിക്കുന്നതിന്റെ രണ്ടുമണിക്കൂർ മുൻപായിരിക്കും ചോദ്യപേപ്പർ തയ്യാറാക്കുക.
ചോദ്യപേപ്പർ ചോർച്ച വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
ജൂണ്‍ 23-ന് നടത്തേണ്ടിയിരുന്ന നീറ്റ് പിജി പരീക്ഷ ചോദ്യപേപ്പർ ചോർച്ചയുള്‍പ്പെടെയുള്ള പിഴവുകളെ തുടർന്ന് മാറ്റിവെച്ചിരുന്നു. പരീക്ഷ നടക്കാൻ മണിക്കൂറുകള്‍ ബാക്കി നില്‍കെയായിരുന്നു മാറ്റിവെച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ച, നെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ എന്നിങ്ങനെ നിരവധി ആരോപണങ്ങളാണ് പരീക്ഷാ നടത്തിപ്പിൻറെ ചുമതലയുള്ള നാഷണല്‍ ടെസ്റ്റിങ് എജൻസിക്ക് (എൻടിഎ) മേല്‍ നിലനില്‍ക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]