
ലോക്സഭ തെരഞ്ഞെടുപ്പ് തോൽവിയിൽ പാർട്ടി അടിത്തറ വോട്ടുകൾ ഒലിച്ചു പോയെന്ന് സി.പി.ഐ.എം വിലയിരുത്തൽ.സംസ്ഥാന കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോർട്ടിലാണ് വിലയിരുത്തലുള്ളത്.
വെറുമൊരു തെരഞ്ഞെടുപ്പ് തോൽവിയല്ല ഉണ്ടായതെന്നും അടിത്തറ വോട്ടുകൾ കുത്തിയൊലിച്ച് പോയെന്നുമാണ് വിലയിരുത്തൽ.
ബിജെപിക്ക് സ്വാധീനമില്ലാത്ത സ്ഥലങ്ങളിൽ പോലും പാർട്ടി വോട്ടുകൾ ഒഴുകി സംഘപരിവാറിലെത്തി.
ബൂത്ത് ഏജൻറ്മാർ പോലും ഇല്ലാതിരുന്ന സ്ഥലങ്ങളിൽ പോലും ബി.ജെ.പി യ്ക്ക് വോട്ട് വർദ്ധിച്ചു.
ബിജെപിയുടെ പ്രവർത്തനം കൊണ്ട് അല്ലാതെ തന്നെ പാർട്ടി വോട്ടുകൾ സംഘപരിവാറിലേക്ക് ചോർന്നുവെന്നുമാണ് വിലയിരുത്തൽ. ബിജെപിയുടെ വളർച്ച തടയാനുള്ള പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകാനാണ് സംസ്ഥാന കമ്മിറ്റി നിർദേശം.
അതേസമയം ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തിലെ വിലയിരുത്തലുകൾ റിപ്പോർട്ട് ചെയ്യാനുള്ള സിപിഐഎം മേഖലാ യോഗങ്ങൾക്ക് ഇന്ന് കണ്ണൂരിൽ തുടക്കം. ലോക്കൽ സെക്രട്ടറിമാരെ വരെ ഉൾപ്പെടുത്തിയാണ് പാർട്ടി നിലപാട് വിശദീകരിക്കുക. കണ്ണൂർ ഉൾപ്പെടെ 4 മേഖലാ യോഗങ്ങൾ വിളിച്ചു ചേർക്കും. തിരിച്ചടിയുടെ ആഴം മനസ്സിലാക്കിയാണ് ജില്ലാ ഘടകങ്ങളിലെ പതിവ് റിപ്പോർട്ടിങ്ങുകൾക്ക് പുറമേ, മേഖലാ യോഗങ്ങൾ ചേരുന്നത്. കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തിലാണ് യോഗം. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ മുതൽ മുഖ്യമന്ത്രിയുടെ ശൈലി വരെയുള്ള വിഷയങ്ങളിൽ വിമർശനങ്ങൾ ആവർത്തിക്കപ്പെട്ടേക്കും. താഴെത്തട്ടിൽ നിന്നുള്ള നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തിയാകും തിരുത്തൽ പ്രക്രിയ നിശ്ചയിക്കുക.
Story Highlights : Lok sabha elections was a crushing defeat says CPIM
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]