
ദില്ലി: തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി ആഴത്തിൽ വിലയിരുത്തി വീഴ്ച മറികടക്കുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി. കേരളത്തിലുൾപ്പടെ പാർട്ടിക്കേറ്റ തിരിച്ചടി നിരാശാജനകമെന്നും ദില്ലിയിൽ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിനു ശേഷം സിപിഎം വാർത്താക്കുറിപ്പിൽ അറിയിച്ചു. കേരളത്തിലെ അടക്കം തോൽവിയുടെ കാരണം എന്തെന്ന വിലയിരുത്തൽ ഇല്ലാതെയാണ് വാർത്താക്കുറിപ്പ് ഇറക്കിയത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് പതിവ് വാർത്താ സമ്മേളനവും ഒഴിവാക്കി.
സംസ്ഥാനങ്ങളിലെ പാർട്ടിയുടെ ദൗർബല്യവും കുറവുകളും കേന്ദ്ര കമ്മിറ്റി ചൂണ്ടിക്കാട്ടി. ഇത് പരിഹരിക്കാനായുള്ള സംഘടനാ നടപടികൾക്ക് രൂപം നൽകിയെന്നും സംസ്ഥാന ഘടകങ്ങൾ ഇത് നടപ്പാക്കുമെന്നും സിപിഎം വ്യക്തമാക്കി. സമുദായ സംഘടനകളുടെ നിലപാടിന് പ്രാധാന്യം നൽകി കേരള ഘടകം തയ്യാറാക്കിയ റിപ്പോർട്ട് കേന്ദ്ര നേതൃത്വം നിരാകരിച്ചു. തെറ്റുതിരുത്തലിന് കേന്ദ്ര നേതൃത്വം നേരിട്ട് മേൽനോട്ടം വഹിക്കുമെന്നാണ് സൂചന.
Last Updated Jul 1, 2024, 9:13 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]