

റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന കോട്ടയം സ്വദേശിയായ വീട്ടമ്മ മരിച്ചു, മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു
റിയാദ്: ശാരീരിക അസ്വസ്ഥതകളെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി വീട്ടമ്മ മരിച്ചു.
കോട്ടയം പത്തശെരിൽ തലയോലപറമ്പ് വീട്ടിൽ മേരികുട്ടി തോമസ് (68) ആണ് ബദീഅ കിങ് സൽമാൻ ആശുപത്രിയിൽ മരിച്ചത്.
റിയാദിൽ ജോലി ചെയ്യുന്ന ഭർത്താവ് തോമസ് ജോസഫിനോടൊപ്പം വർഷങ്ങളായി റിയാദിൽ പ്രവാസിയായി കഴിയുകയായിരുന്നു. ഏതാനും ദിവസം മുമ്പാണ് അസുഖ ബാധിതയായത്. മകൻ വിനുവും റിയാദിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മാത്യു- എലിസബത്ത് ദമ്പതികളുടെ മകളാണ് മേരികുട്ടി. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ഭർത്താവിനും മകനുമൊപ്പം റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് നേതാക്കളായ റഫീക്ക് പുല്ലൂർ, ഷറഫ് പുളിക്കൽ, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട്, ഇസ്മാഈൽ പടിക്കൽ എന്നിവർ രംഗത്തുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]