

വയനാട്ടിൽ വടികൊണ്ട് അടിച്ച് 52 വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ യുവാവിന് മൂന്നര വര്‍ഷം തടവും 10,000 രൂപ പിഴയും
കല്‍പ്പറ്റ: വടി കൊണ്ടടിച്ച് 52 വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ യുവാവിന് മൂന്നര വര്‍ഷം തടവും 10,000 രൂപ പിഴയും.
തോമാട്ടുച്ചാല്‍ കടല്‍മാട് കെ. മനു(28)വിനെയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് എം. നസീറ ശിക്ഷിച്ചത്. 2018 നവംബറിലാണ് സംഭവം.
കുടുംബവഴക്കിനെ തുടര്‍ന്നുണ്ടായ അടിപിടിയില്‍ മനുവിന്റെ അച്ഛന്റെ സഹോദരിയായ കല്ല്യാണിയാണ് കൊല്ലപ്പെട്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മന:പൂര്‍വമല്ലാത്ത നരഹത്യ, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. അമ്പലവയല്‍ സബ് ഇന്‍സ്പെക്ടറായിരുന്ന എം. അബ്ബാസ് അലി ആദ്യ അന്വേഷണം നടത്തിയ കേസില്‍ അന്നത്തെ സിഐ ജേക്കബ് കുറ്റപത്രം സമര്‍പ്പിച്ചു. പബ്ലിക് പ്രോസിക്യൂട്ടര്‍ എം.കെ. ജയപ്രമോദ് ഹാജരായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]