
ഐവിഎഫ് ചികിത്സയിലൂടെ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയതിനേക്കുറിച്ച് ഇഷ അംബാനി വെളിപ്പെടുത്തിയിരുന്നു.
ഐവിഎഫ് ചികിത്സയിലൂടെ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയതിനേക്കുറിച്ച് ഇഷ അംബാനി വെളിപ്പെടുത്തിയിരുന്നു.
വോഗ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ഇഷ ഇതേക്കുറിച്ച് പങ്കുവച്ചിരിക്കുന്നത്. ഐവിഎഫ് ചികിത്സയെ കുറിച്ച് പലർക്കും സംശയം ഉണ്ടാകാം.
കുറഞ്ഞ ബീജങ്ങളുടെ എണ്ണം, അടഞ്ഞ ഫാലോപ്യൻ ട്യൂബുകൾ, എൻഡോമെട്രിയോസിസ് അല്ലെങ്കിൽ മറ്റേതെങ്കിലും രോഗാവസ്ഥ എന്നിവ കാരണം വന്ധ്യത നേരിടുന്ന ദമ്പതികൾക്ക് ഐവിഎഫ് ശുപാർശ ചെയ്യുന്നു.
മാതാപിതാക്കളുടെ ആരോഗ്യസ്ഥിതിയും പരിശോധനകളും വിലയിരുത്തിയ ശേഷം മാത്രമേ ഐവിഎഫ് ചെയ്യാൻ പാടുള്ളൂ.
ഫാലോപ്യന്‍ ട്യൂബിലെ തടസ്സം കാരണം ബീജസങ്കലനം നടന്ന ഭ്രൂണത്തിന് ഗര്‍ഭാശയത്തിലേക്ക് സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥകളുണ്ടാകും. ഈ സാഹചര്യത്തിൽ, ഐവിഎഫ് ചികിത്സാ രീതി സഹായകരമാകും.
30-നും 40-നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ ഗര്‍ഭാശയ മുഴകള്‍ ഇന്ന് കാണാറുണ്ട്. ഗര്‍ഭാശയ മുഴകളുള്ള സ്ത്രീകള്‍ക്കും ഐവിഎഫ് ചികിത്സ ചെയ്യാവുന്നതാണ്.
ഐവിഎഫ് സുരക്ഷിതമായ ചികിത്സാരീതി ആണ്. ഒന്നിലധികം ഭ്രൂണങ്ങള്‍ ഗര്‍ഭപാത്രത്തിലേക്ക് മാറ്റിയാല്‍ ഒന്നിലധികം കുട്ടികളും (multiple births) ഉണ്ടായേക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]