
കല്‍പ്പറ്റ: ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി സ്ഥിരം കുറ്റവാളികളെ കണ്ടെത്തി അവര്‍ പുതിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണ് പൊലീസ്. പലരും ചെറിയ കാലയളവിലെ ജയില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങുമെങ്കിലും പിന്നീട് വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസ് തീരുമാനിച്ചത്.
ഇപ്പോള്‍ കാപ്പ ചുമത്തി ജയിലില്‍ അടച്ച പുതിയ ഒരു കേസ് കൂടി വയനാട്ടിലുണ്ടായി. അമ്പലവയലിനടുത്ത വടുവഞ്ചാല്‍ കല്ലേരി സ്വദേശി തെക്കിനേടത്ത് വീട്ടില്‍ ‘ബുളു’ എന്ന ജിതിന് ജോസഫ്(35)നെയാണ് കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്. വയനാട് ജില്ലാ പൊലീസ് മേധാവി ടി. നാരായണന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ല കളക്ടറാണ് ഉത്തരവിറക്കിയത്.
അമ്പലവയല്‍, കല്‍പ്പറ്റ, ഹൊസൂര്‍, മീനങ്ങാടി, ബത്തേരി, തിരുനെല്ലി, മാനന്തവാടി, തലപ്പുഴ, താമരശ്ശേരി തുടങ്ങിയ സ്റ്റേഷനുകളിലായി കൊലപാതകം, മോഷണം, കഠിനമായ ദേഹോപദ്രവം തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയാണ് ജോസഫ് എന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഈ വര്‍ഷം വടുവഞ്ചാലില്‍ കാര്‍ ബൈക്കിനോട് ചേര്‍ന്ന് ഓവര്‍ടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ച് കാര്‍ തട്ടിയെടുത്ത സംഭവത്തിലും ജിതിൻ ജോസഫ് പ്രതിയായിരുന്നു.
Last Updated Jun 30, 2024, 3:33 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]