

കോട്ടയത്ത് നടത്തിയ പി.ദാസപ്പൻ നായർ അനുസ്മരണ സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു; ചടങ്ങിൽ ട്രസ്റ്റിൻ്റെ പ്രഥമ ശങ്കര ദാസ പുരസ്കാരം മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിക്ക് നൽകി
കോട്ടയം: ദാസപ്പൻ നായർ സ്മാരക ട്രസ്റ്റ് കോട്ടയത്ത് നടത്തിയ പി.ദാസപ്പൻ നായർ അനുസ്മരണ സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റിൻ്റെ പ്രഥമ ശങ്കര ദാസ പുരസ്കാരം മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിക്ക് മന്ത്രി കൈമാറി. 25,000 രൂപയും, ശില്പവും, പ്രശസ്തി പത്രവുമാണ് പുരസ്കാരം.
സമ്മേളനത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ. എ മുഖ്യ പ്രഭാഷണം നടത്തി. മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്ബ് അനുസ്മരണ പ്രഭാഷണം നടത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ട്രസ്റ്റ് പ്രസിഡന്റ് എസ്.ജയകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭാ ഉപാധ്യക്ഷനും, എൻ.എസ്. എസ്. താലൂക്ക് യൂണിയൻ പ്രസിഡൻ്റ് ബി. ഗോപകുമാർ, എസ്.എൻ.ഡി.പി. താലൂക്ക് യൂണിയൻ പ്രസിഡൻ്റ് എം. മധു, ബ്രാഹ്മണ സമൂഹ മഠം പ്രസിഡൻ്റ് എച്ച്. രാമനാഥൻ, സ്വാമിയാർ മഠം ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് സി.പി. മധുസൂദനൻ, തിരുനക്കര ക്ഷേത്ര ഉപദേശക സമിതി മുൻ സെക്രട്ടറി ടി.എൻ.ഹരികുമാർ, കുട്ടികളുടെ ലൈബ്രറി എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ, ട്രസ്റ്റ് സെക്രട്ടറി സന്തോഷ്. സി.വാര്യർ, ട്രസ്റ്റ് കൺവീനർ ജയകുമാർ തിരുനക്കര , പ്രോഗ്രം കോർഡിനേറ്റർ കെ.ബി. ഹരിക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]