

പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; പോക്സോ കേസിൽ യുവാവിന് ജീവപര്യന്തവും 21 വർഷം അധികതടവും പിഴയും വിധിച്ച് കോടതി
സ്വന്തം ലേഖകൻ
അടൂര്‍: പോക്സോ കേസില്‍ യുവാവിന് ജീവപര്യന്തം ശിക്ഷയും 21 വര്‍ഷം അധിക കഠിന തടവും 2.1 ലക്ഷം രൂപ പിഴയും വിധിച്ച് അടൂര്‍ അതിവേഗ പ്രത്യേക കോടതി.
തേക്കുതോട് മണിമരുതികൂട്ടം രാജേഷ് ഭവനില്‍ സെല്‍വ കുമാറിനെയാണ് (36) ജഡ്ജ് ടി.മഞ്ജിത്ത് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 12 മാസവും 10 ദിവസവും കൂടി അധികകഠിന തടവ് അനുഭവിക്കണം. പെണ്‍കുട്ടിയെ ലോഡ്ജ് മുറിയില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്. 2014 ഏപ്രിലിലാണ് സംഭവം.
അടൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എട്ട് ഡിവൈ.എസ്.പി.മാരാണ് അന്വേഷണം നടത്തിയത്. സംഭവത്തിനുശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ 2021-ലാണ് അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.സ്മിത ജോണ്‍ ഹാജരായി.പ്രോസിക്യൂഷന് നടപടികള്‍ വിക്ടിം ലൈസണ്‍ ഓഫീസര്‍ എസ്.സ്മിത ഏകോപിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]