

മികച്ച ടീം ടോട്ടല്‍; 176 റണ്‍സ്, ടി20 ലോകകപ്പ് ഫൈനലില്‍ പുതിയ റെക്കോര്‍ഡിട്ട് ഇന്ത്യ ; മറികടന്നത് ഓസ്ട്രേലിയന്‍ നേട്ടം
സ്വന്തം ലേഖകൻ
ബാര്‍ബഡോസ്: ടി20 ലോകകപ്പില്‍ പുതിയ റെക്കോര്‍ഡിട്ട് ഇന്ത്യ. ടി20 ലോകകപ്പിന്റെ ഫൈനലില്‍ ഏറ്റവും മികച്ച ടീം ടോട്ടല്‍ എന്ന റെക്കോര്‍ഡ് ഇന്ത്യക്ക്. ദക്ഷിണാഫ്രിക്കക്കെതിരായ ഫൈനലില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ പടുത്തുയര്‍ത്തിയ 176 റണ്‍സാണ് റെക്കോര്‍ഡായി മാറിയത്. കോഹ്ലിയുടെ അര്‍ധ സെഞ്ച്വറിയും അക്ഷര്‍ പട്ടേലിന്റെ മികച്ച ഇന്നിങ്സുമാണ് ഇന്ത്യക്ക് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്.
2021ലെ ലോകകപ്പില്‍ ഓസ്ട്രേലിയ കന്നി ടി20 ലോക കിരീടത്തിനായി നടത്തിയ ചെയ്സിങ് റെക്കോര്‍ഡാണ് ഇന്ത്യ മറികടന്നത്. ന്യൂസിലന്‍ഡിനെതിരെ അന്ന് ഓസീസ് 2 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സടിച്ചതായിരുന്നു ഇതുവരെയുള്ള ടീം ടോട്ടല്‍ റെക്കോര്‍ഡില്‍ മുന്നില്‍. ഇതാണ് ഇന്ത്യക്ക് മുന്നില്‍ വഴിമാറിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഈ റെക്കോര്‍ഡില്‍ ഒരുപക്ഷേ മാറ്റം ഇന്നു തന്നെ സംഭവിക്കാനും സാധ്യത നിലനില്‍ക്കുന്നുണ്ട്. ഒരുപക്ഷേ ദക്ഷിണാഫ്രിക്ക കന്നി ലോക കിരീടം സ്വന്തമാക്കിയാല്‍ റെക്കോര്‍ഡ് അവര്‍ക്ക് സ്വന്തം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]