

ചൂണ്ടയിടാനെന്ന് പറഞ്ഞ് എട്ടുവയസുകാരനെ കൊണ്ടുപോയി പീഡിപ്പിച്ചു; 27-കാരനായ പ്രതിക്ക് 55 വര്‍ഷം കഠിനതടവും പിഴയും
സ്വന്തം ലേഖകൻ
മലപ്പുറം: എട്ടുവയസുകാരനെതിരെ ലൈംഗികാതിക്രമം നടത്തിയ 27-കാരനായ പ്രതിക്ക് 55 വര്‍ഷം കഠിനതടവും 85,000 രൂപ പിഴയും ശിക്ഷ. എടക്കര ഉണിച്ചന്തം പുതുവന്‍ചോല വീട്ടില്‍ ജിന്‍ഷാദിനെ (30) ആണ് നിലമ്പൂര്‍ അതിവേഗ സ്പെഷല്‍ കോടതി ശിക്ഷിച്ചത്.
2021 നവംബര്‍ ഒന്നിന് വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം. ചൂണ്ടയിടാനെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കൊണ്ടുപോയാണ് പ്രതി കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. മുമ്പും ഇയാള്‍ കുട്ടിയെ രണ്ടുതവണ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
വകുപ്പ് 363 പ്രകാരം അഞ്ചുവര്‍ഷം കഠിനതടവും 10,000 രൂപ പിഴയും അടക്കാനാണ് ശിക്ഷാവിധി. പിഴ അടച്ചില്ലെങ്കില്‍ മൂന്നുമാസം സാധാരണ തടവും, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 377 പ്രകാരം 10 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും അക്കണം. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം സാധാരണ തടവും അനുഭവിക്കണം.
മറ്റുവകുപ്പുകള്‍ പ്രകാരം 20 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ ആറു മാസം സാധാരണ തടവും, 20 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ ആറു മാസം സാധാരണ തടവും എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി.
പ്രോസിക്യൂഷന് വേണ്ടി 12 സാക്ഷികളെ വിസ്തരിച്ചു. 13 രേഖകള്‍ ഹാജരാക്കി. പ്രതിയെ തടവുശിക്ഷയ്ക്കായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. എടക്കര പൊലീസ് ഇന്‍സ്പെക്ടറായിരുന്ന പി എസ് മഞ്ജിത്ത് ലാല്‍ ആണ് കേസന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]