

കോഹ്ലിക്കൊപ്പം അക്ഷര്‍ പട്ടേലും കളം വാണു; ദക്ഷിണാഫ്രിക്കയ്ക്ക് 177 റൺസ് വിജയലക്ഷ്യം
സ്വന്തം ലേഖകൻ
ബാര്‍ബഡോസ്: ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 177 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു.
ടൂര്‍ണമെന്റില്‍ ആദ്യമായി കോഹ്ലി അര്‍ധ സെഞ്ച്വറി നേടി. 59 പന്തില്‍ രണ്ട് സിക്സും ആറ് ഫോറും സഹിതം കോഹ്ലി 76 റണ്‍സുമായി കൂടാരം കയറി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കോഹ്ലിക്കൊപ്പം നിര്‍ണായക ബാറ്റിങുമായി അക്ഷര്‍ പട്ടേലും കളം വാണു. ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നു ഉയര്‍ത്തി അക്ഷര്‍ പട്ടേല്‍ ക്രീസ് വിടുകയായിരുന്നു. താരം അര്‍ധ സെഞ്ച്വറിയുടെ വക്കില്‍ റണ്ണൗട്ടായി. മുന്‍നിരയെ തകര്‍ത്ത ദക്ഷിണാഫ്രിക്കന്‍ ബൗളിങിനു നേരെ അക്ഷര്‍ അതിവേഗം പ്രത്യാക്രമണം നടത്തി. താരം 31 പന്തില്‍ നാല് സിക്സുകളും ഒരു ഫോറും സഹിതം 47 റണ്‍സെടുത്ത് ഇന്ത്യയെ 100 കടത്തിയാണ് മടങ്ങിയത്.
34 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ഘട്ടത്തില്‍ ക്രീസിലെത്തിയാണ് അക്ഷര്‍ അവിസ്മരണീയ ബാറ്റിങുമായി കളം വാണത്. നിര്‍ഭാഗ്യം പക്ഷേ റണ്ണൗട്ട് രൂപത്തില്‍ താരത്തിന്റെ മനോഹര ബാറ്റിങ് തടഞ്ഞു. ടൂര്‍ണമെന്റില്‍ ആദ്യമായി കോഹ്ലി ഇന്ന് ക്രീസില്‍ ഉറച്ചു നിന്നതും ഇന്ത്യക്ക് തുണയായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]