
നടന് സിദ്ദിഖിന്റെ മകന് റാഷിന് സിദ്ദിഖ് (37) വിയോഗം ഏവരെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സിദ്ദിഖിന്റെ മൂന്ന് മക്കളില്‍ മൂത്തയാള്‍ ആണ് റാഷിന്. സാപ്പി എന്ന ഓമനപ്പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
സാപ്പിയെ അനുസ്മരിച്ച് നടന് മമ്മൂട്ടിയെഴുതിയ കുറിപ്പ് ശ്രദ്ധനേടുകയാണ്. ‘സാപ്പി മോനേ, ഇപ്പോഴും കണ്ണിലിരിക്കുന്നെടാ..’ എന്ന ഒറ്റവരിയില്‍ മമ്മൂട്ടിയുടെ ദു:ഖം വായിച്ചെടുക്കാം. ലണ്ടനില്‍ കുടുംബത്തോടൊപ്പം അവധിയാഘോഷിക്കുകയാണ് മമ്മൂട്ടി. അതുകൊണ്ടു തന്നെ സാപ്പിയുടെ സംസ്കാര ചടങ്ങുകളില്‍ അദ്ദേഹത്തിന് പങ്കെടുക്കാനായില്ല.
കുടുംബത്തിന്റെ പൊന്നോമനയായാണ് വളര്‍ന്നത്. സാപ്പിയുടെ അവസാന പിറന്നാളിന്റെ ചിത്രങ്ങള്‍ ഷഹീന് പങ്കുവച്ചിരുന്നു. വിഷു സദ്യ ആസ്വദിച്ചു കഴിക്കുന്ന സാപ്പിയുടെ ചിത്രങ്ങള്‍ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ശ്രദ്ധനേടിയിരുന്നു.
മൂത്തമകനായിരുന്നു സാപ്പിയെങ്കിലും കുഞ്ഞനുജനെപ്പോലെയാണ് സഹോദരങ്ങള്‍ അദ്ദേഹത്തെ നോക്കിയത്. സാപ്പിക്ക് ദിവസം ചെല്ലുംതോറും പ്രായം കുറയുന്നു എന്നാണ് അനുജന് ഷഹീന് പിറന്നാള്‍ ദിനത്തില്‍ കുറിച്ചത്. ഷഹീന് വിവാഹം കഴിച്ചപ്പോള്‍ വീട്ടിലേക്കുവന്ന അമൃതയും സാപ്പിയുടെ കുഞ്ഞനുജത്തിയായി. അവരുടെ വിവാഹത്തിലെ ചിത്രങ്ങളിലെല്ലാം സാപ്പി നിറഞ്ഞു നില്‍ക്കുകയും ചെയ്തു.
സിദ്ദിഖിന് ആദ്യഭാര്യയില്‍ പിറന്ന മക്കളാണ് ഷഹീനും സാപ്പിയും. അവരുടെ മരണത്തിന് ശേഷം സിദ്ദിഖിന്റെ ജീവിതപങ്കാളിയായി സീനയെത്തി. അമ്മയില്ലാത്ത കുറവ് അറിയിക്കാതെ സ്വന്തം മക്കളെപ്പോലെയാണ് സീന ഷഹീനെയും സാപ്പിയെയും നോക്കിയിരുന്നത്. പിന്നീട് അവരുടെ ജീവിതത്തിലേക്ക് ഫര്ഹീന് എന്ന കുഞ്ഞനുജത്തി കൂടിയെത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]