

നീ വെറും പീറ പോലീസാണെന്നു പറഞ്ഞ് ബൈക്കിന്റെ താക്കോൽ ഊരിയെടുത്തു, തുടർന്ന് വാക്കുതർക്കം, പത്ത് ദിവസത്തെ അവധി ചോദിച്ച സിപിഒയെ പരസ്യമായി അധിക്ഷേപിച്ച് സിഐ, സിപിഒയുടെ പരാതിയിൽ സിഐ കിരൺ ശ്യാമിനെതിരെ അന്വേഷണം
പാലക്കാട്: ജോലിഭാരം കൂടിയതിനാൽ പത്ത് ദിവസത്തെ അവധി ചോദിച്ച സിപിഒയ്ക്ക് സിഐയുടെ അധിക്ഷേപം. പാലക്കാട് പാടകിരി സ്റ്റേഷനിലെ സിപിഒ സന്ദീപിനെയാണ് സിഐ കിരൺ ശ്യാം അധിക്ഷേപിച്ചത്. സംഭവത്തിൽ സന്ദീപ് പരാതി നൽകി.
നാല് ദിവസം മുമ്പാണ് സംഭവമുണ്ടായത്. സന്ദീപിന്റെ ബൈക്കിന്റെ താക്കോൽ സിഐ ഊരിയെടുത്തതായും പരാതിയുണ്ട്. അവധി ആവശ്യപ്പെട്ടതും സിഐ മോശമായി പെരുമാറുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് സന്ദീപിന്റെ പരാതിയിൽ പറയുന്നത്.
അവധി നിഷേധിച്ചതോടെ താൻ മെഡിക്കൽ അവധിയെടുക്കാമെന്ന് പറഞ്ഞ് സന്ദീപ് പുറത്തേക്ക് ഇറങ്ങി. ഇയാളെ പിന്തുടർന്നെത്തിയ സിഐ സന്ദീപിന്റെ ബൈക്കിന്റെ താക്കോൽ ഊരിയെടുക്കുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ സംഭവത്തിൽ ഇടപെടുകയും ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
നീ വെറും പീറ പോലീസാണ് എന്നുൾപ്പെടെ സിഐ പറഞ്ഞുവെന്ന് പരാതിയിൽ പറയുന്നു. സന്ദീപിന്റെ പരാതിയിൽ സിഐയ്ക്കെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പാലക്കാട് എസ്പി നിർദേശം നൽകി. ഷൊർണൂർ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]