
ഹൈദരാബാദില്‍ നിന്നുള്ള യൂട്യൂബറാണ് അര്മാന് മാലിക്. ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് അദ്ദേഹത്തിന് ഇന്‍സ്റ്റാഗ്രാമിലും യുട്യൂബിലുമുള്ളത്. തന്റെ ഭാര്യമാരായ പായല്‍ മാലിക്, കൃതിയ മാലിക് എന്നിവരുമായുള്ള ചിത്രങ്ങളും വിശേഷങ്ങളും അദ്ദേഹം എപ്പോഴും പങ്കുവെക്കാറുണ്ട്.
അനില്‍ കപൂര്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് ഒടിടിയില്‍ മത്സരാര്‍ഥിയായി എത്തിയിരിക്കുകയാണ് അര്മാന് മാലികും ഭാര്യമാരും. അതിനിടെ അര്മാന് നടത്തിയ ഒരു പരാമര്‍ശം വിവാദമായിരിക്കുകയാണ്. ഓരോ പുരുഷനും കണ്ടു ഭാര്യമാര്‍ വീതം വേണമെന്നായിരുന്നു അര്‍മാന്റെ പരാമര്‍ശം. ഇത് വലിയ ചര്‍ച്ചയായതോടെ നടിയും നര്‍ത്തകിയുമായ ദേവോലീന ഭട്ടാചാര്യ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ്. അര്മാനെപ്പോലുള്ളവരെ പങ്കെടുപ്പിച്ച് ഇത്തരം റിയാലിറ്റിഷോകള്‍ സമൂഹത്തിന് എന്ത് മാതൃകയാണ് നല്‍കുന്നതെന്നും ദേവോലീന ചോദിക്കുന്നു.
എല്ലാ പുരുഷന്മാരും രണ്ട് ഭാര്യമായെ ആഗ്രഹിക്കുന്നുവെന്ന് പറയരുതെന്നും ചില പ്രത്യേക ഉദ്ദേശമുള്ളവര്ക്കാണ് അങ്ങനെ തോന്നുയെന്നും ദേവോലീന കുറിച്ചു. ഒരു കാലത്ത് സ്ത്രീകള്‍ രണ്ടു ഭര്ത്താക്കന്മാരെ വേണമെന്ന് പറഞ്ഞാല്‍ എങ്ങിനെ നോക്കി കാണും. അതും ആസ്വദിക്കുമോ? നിങ്ങള്‍ എത്രപേര്‍ അതിനെ പിന്തുണയ്ക്കും? ഇത്തരം മോശംപ്രവൃത്തികള്‍ ആഘോഷിക്കുന്നത് തെറ്റാണ്. ഒന്നിലേറെ ജീവിത പങ്കാളികളെ കൊണ്ടു നടക്കുന്നത് തെറ്റാണ്. അത് പുരുഷനാകട്ടെ സ്ത്രീയാകട്ടെ. ഇങ്ങനെയുള്ളവരെ പെതുവേദികളില്‍ പ്രദര്‍ശിപ്പിക്കരുത്- ദേവോലീന കൂട്ടിച്ചേര്‍ത്തു.
രണ്ടു ഭാര്യമാരും ഒരേ സമയത്ത് ഗര്ഭണികളായെന്ന് അറിയിച്ച് അര്മാന് പങ്കുവച്ച പോസ്റ്റിനെതിരേ വ്യാപക വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. സര്‍ഗാത്മകമായ കഴിവ് കൊണ്ടല്ല അര്മാന് ശ്രദ്ധ നേടുന്നതെന്നും രണ്ടുഭാര്യമാരുള്ള പുരുഷന് എന്ന പേരില്‍ മാത്രമാണെന്നും ഒട്ടുമിക്കവരും അഭിപ്രായപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]