
നടന് സിദ്ദിഖിന്റെ മകന് റാഷിന് സിദ്ദിഖിന്റെ (37) വിയോഗം ഏവരെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സിദ്ദിഖിന്റെ മൂന്ന് മക്കളില്‍ മൂത്തയാള്‍ ആണ് റാഷിന്. സാപ്പി എന്ന ഓമനപ്പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
സാപ്പിയെ അനുസ്മരിച്ച് നടി ബീന ആന്റണിയെഴുതിയ കുറിപ്പ് ശ്രദ്ധനേടുകയാണ്. സാപ്പിയെ ആദ്യമായി കണ്ട ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് ബീന ആന്റണി
ബീന ആന്റണി കുറിക്കുന്നു.
ഒരുപാട് വേദനയോടെ, കണ്ണീരോടെ, വിട. മോനേ സാപ്പീ, നിന്നെ ഒരുപാട് ഇഷ്ടമായിരുന്നു ഞങ്ങള്‍ക്കെല്ലാവര്‍ക്കും. എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീ കുഞ്ഞായിരിക്കുമ്പോഴാ ഞാന്‍ നിന്നെ ആദ്യമായി കാണുന്നത്. അന്ന് നിനക്ക് ഏറ്റവും ഇഷ്ടമുള്ള റെക്സോണ സോപ്പും പിടിച്ചോണ്ട് നടക്കുന്ന നീയാണ് ഇന്നും എന്റെ മനസ്സില്‍ ഉള്ളത്. എല്ലാവരോടും എന്തൊരു സ്നേഹമായിരുന്നു കുഞ്ഞേ നിനക്ക്. മനസ് പിടയുന്ന വേദനയോടെ ഇക്കയുടെ കുടുംബത്തിന്റെ വേദനയോടൊപ്പം ചേരുന്നു. അത് താങ്ങാനുള്ള കരുത്ത് ഇക്കയ്ക്കും കുടുംബത്തിനും കൊടുക്കണേ പടച്ചോനേ. പ്രാര്‍ത്ഥനകള്‍’ ബീന ആന്റണി കുറിച്ചു.
കുടുംബത്തിന്റെ പൊന്നോമനയായാണ് വളര്‍ന്നത്. സാപ്പിയുടെ അവസാന പിറന്നാളിന്റെ ചിത്രങ്ങള്‍ ഷഹീന് പങ്കുവച്ചിരുന്നു. വിഷു സദ്യ ആസ്വദിച്ചു കഴിക്കുന്ന സാപ്പിയുടെ ചിത്രങ്ങള്‍ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ശ്രദ്ധനേടിയിരുന്നു.
മൂത്തമകനായിരുന്നു സാപ്പിയെങ്കിലും കുഞ്ഞനുജനെപ്പോലെയാണ് സഹോദരങ്ങള്‍ അദ്ദേഹത്തെ നോക്കിയത്. സാപ്പിക്ക് ദിവസം ചെല്ലുംതോറും പ്രായം കുറയുന്നു എന്നാണ് അനുജന് ഷഹീന് പിറന്നാള്‍ ദിനത്തില്‍ കുറിച്ചത്. ഷഹീന് വിവാഹം കഴിച്ചപ്പോള്‍ വീട്ടിലേക്കുവന്ന അമൃതയും സാപ്പിയുടെ കുഞ്ഞനുജത്തിയായി. അവരുടെ വിവാഹത്തിലെ ചിത്രങ്ങളിലെല്ലാം സാപ്പി നിറഞ്ഞു നില്‍ക്കുകയും ചെയ്തു.
സിദ്ദിഖിന് ആദ്യഭാര്യയില്‍ പിറന്ന മക്കളാണ് ഷഹീനും സാപ്പിയും. അവരുടെ മരണത്തിന് ശേഷം സിദ്ദിഖിന്റെ ജീവിതപങ്കാളിയായി സീനയെത്തി. അമ്മയില്ലാത്ത കുറവ് അറിയിക്കാതെ സ്വന്തം മക്കളെപ്പോലെയാണ് സീന ഷഹീനെയും സാപ്പിയെയും നോക്കിയിരുന്നത്. പിന്നീട് അവരുടെ ജീവിതത്തിലേക്ക് ഫര്ഹീന് എന്ന കുഞ്ഞനുജത്തി കൂടിയെത്തി.
പൊട്ടിക്കരഞ്ഞ് സിദ്ദിഖ്; സാപ്പിക്കു വിട
തന്റെ പ്രിയപുത്രന്റെ വിയോഗം അറിഞ്ഞ് കാക്കനാട് പടമുകളിലെ വീട്ടിലെത്തിയ സിനിമാ മേഖലയിലെ സഹപ്രവര്‍ത്തകരോട് സംസാരിക്കാന്‍ കഴിയാതെ സിദ്ദിഖ് എന്ന പിതാവ് വല്ലാതെ തളര്‍ന്നിരുന്നു. എന്നാല്‍, ആരും കാണാതെ ഉള്ളിലൊതുക്കിയ വിഷമം സഹപ്രവര്‍ത്തകര്‍ ചേര്‍ത്തുപിടിച്ചതോടെ പൊട്ടിക്കരച്ചിലായി.
ദിലീപ്, ഫഹദ് ഫാസില്‍, മനോജ് കെ. ജയന്, കുഞ്ചാക്കോ ബോബന്, കാവ്യ മാധവന്, റഹ്മാന്, നാദിര്‍ഷ, ബാബുരാജ്, ജോമോള്‍, ബേസില്‍ ജോസഫ്, രജിഷ വിജയന്, ഗ്രേസ് ആന്റണി, ആന്റോ ജോസഫ്, രണ്‍ജി പണിക്കര്‍, ജിത്തു ജോസഫ്, ഷാഫി, ആന്റണി പെരുമ്പാവൂര്‍, ഇടവേള ബാബു, സായികുമാര്‍, അജയ് വാസുദേവ്, ടിനി ടോം, കുഞ്ചന്‍, അനൂപ് ചന്ദ്രന്, ഷാജോണ്‍, സുരേഷ് കൃഷ്ണ, മേജര്‍ രവി, അബു സലീം, കൈലാശ്, സീനത്ത്, ലിസ്റ്റിന് സ്റ്റീഫന്‍, സീമ ജി. നായര്‍, ബാദുഷ, മാല പാര്‍വതി തുടങ്ങി സിനിമാ രംഗത്തെ നിരവധി പേരാണ് റാഷിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയത്.
വ്യാഴാഴ്ച വൈകീട്ട് പടമുകള്‍ പള്ളിയില്‍ നടന്ന കബറടക്ക ചടങ്ങില്‍ ദിലീപ്, മനോജ് കെ. ജയന് ഉള്‍പ്പെടെയുള്ള താരങ്ങളും പങ്കെടുത്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]